Saturday, May 18, 2024
HomeKeralaപ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ച നിലയില്‍

പ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് കാനഡയില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ച നിലയില്‍

കോഴിക്കോട്: പ്രമുഖ ഫിഷിങ് വ്‌ലോഗര്‍ രാജേഷ് (35) കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചു.
തിരുവമ്ബാടി സ്വദേശിയായ രാജേഷ് വര്‍ഷങ്ങളായി കുടുംബസമേതം കാനഡയിലാണ്.ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ഇദ്ദേഹം ഫിഷിങ്ങിനായി കാനഡയിലെ താമസസ്ഥലത്തു നിന്ന് പോകുന്നത്. പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു. തുടര്‍ന്ന് ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വൈല്‍ഡ് ലൈഫ് ഏജന്‍സിയും ആര്‍.സി.എം.പി.യും നടത്തിയ തിരച്ചിലില്‍ ലിങ്ക്‌സ് ക്രീക്ക് ക്യാമ്ബ് ഗ്രൗണ്ടില്‍ വാഹനം കണ്ടെത്തി.അവിടെനിന്ന് ഏകദേശം 400 മീറ്റര്‍ അകലെയുള്ള വെള്ളച്ചാട്ടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൈയില്‍നിന്നുപോയ ഫിഷിങ് ബാഗ് ചൂണ്ടവെച്ച്‌ എടുക്കാനുള്ള ശ്രമത്തിനിടയില്‍ തെന്നിവീഴുകയായിരുന്നുവെന്നാണ് നിഗമനം.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular