Friday, May 3, 2024
HomeIndiaവിവാഹ വേദിയില്‍ അതിഥികളെ അമ്ബരപ്പിച്ച്‌ വരനും വധുവും; ഇപ്പോഴേ ഇങ്ങനെയെങ്കില്‍ ശേഷം എന്തായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ,...

വിവാഹ വേദിയില്‍ അതിഥികളെ അമ്ബരപ്പിച്ച്‌ വരനും വധുവും; ഇപ്പോഴേ ഇങ്ങനെയെങ്കില്‍ ശേഷം എന്തായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

വരന്‍ വധുവിനെ ഉമ്മ വയ്ക്കുന്നതിന്റെയു, വരന്റെ മുഖത്തടിക്കുന്ന വധുവിന്റെയുമൊക്കെ വീഡിയോകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അത്തരത്തില്‍ ഒരു കല്യാണ വീഡിയോ കൂടി സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

ബന്ധുക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും മുമ്ബില്‍വച്ച്‌ പരസ്പരം തല്ലിടുന്ന വധുവും വരനുമാണ് വീഡിയോയിലുള്ളത്. ചുറ്റുമുള്ളവര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണ്. ‘ടോക്സിക് ദമ്ബതികള്‍’ എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വരനും വധുവും എവിടെ നിന്നുള്ളവരാണെന്നോ എന്തിനാണ് ഇവര്‍ വഴക്കിടുന്നതെന്നോ വ്യക്തമല്ല. എന്നിരുന്നാലും വിവാഹത്തിന് മുന്‍പേ ഇങ്ങനെയാണെങ്കില്‍, ശേഷം എന്തായിരിക്കും സ്ഥിതിയെന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular