Friday, May 3, 2024
HomeUSAട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്

ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ റെയ്ഡ്. ഫ്‌ളോറിഡയിലെ മാര്‍ അ ലാഗോ എസ്‌റ്റേറ്റില്‍ എഫ്.ബി.ഐ ഏജന്റുമാര്‍ റെയ്ഡ് നടത്തുകയാണെന്ന് ട്രംപ് തന്നെയാണ് അറിയിച്ചത്.

തന്റെ എസ്റ്റേറ്റ് നിലവില്‍ എഫ്.ബി.ഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തനിക്കറിയില്ലെന്നും ട്രംപ് പ്രതികരിച്ചു.

‘ ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള എന്റെ മനോഹരമായ ഭവനമായ മാര്‍എലാഗോ നിലവില്‍ ഒരു വലിയ കൂട്ടം എഫ്.ബി.ഐ ഏജന്റുമാര്‍ ഉപരോധിക്കുകയും റെയ്ഡ് ചെയ്യുകയും കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു’ -ട്രംപ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ് ചെയ്തു. ഇത് രാജ്യത്തിന്റെ ഇരുണ്ട സമയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, റെയ്ഡ് നടക്കുന്നുണ്ടെന്നോ എന്തിനാണ് റെയ്‌ഡെന്നോ പ്രതികരിക്കാന്‍ എഫ്.ബി.ഐ തയ്യാറായില്ല.

എന്നാല്‍ മാര്‍എലാഗോയിലേക്ക് അയച്ച രഹസ്യരേഖകള്‍ തെറ്റായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാര്‍ കോടതിയുടെ അംഗീകൃത തിരച്ചില്‍ നടത്തുകയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒന്നിലധികം യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ ട്രംപിന്റെ ഫ്‌ളോറിഡ എസ്റ്റേറ്റില്‍ നിന്ന് 15 പെട്ടി രേഖകള്‍ കണ്ടെടുത്തതായി നാഷണല്‍ ആര്‍ക്കൈവ്‌സ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular