Friday, May 3, 2024
HomeIndiaജയ്പൂര്‍ മഹാറാണി കോളേജില്‍ ജിമ്മും എ.ടി.എമ്മും വേണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ പ്രതിഷേധം

ജയ്പൂര്‍ മഹാറാണി കോളേജില്‍ ജിമ്മും എ.ടി.എമ്മും വേണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ പ്രതിഷേധം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മഹാറാണി കോളേജില്‍ ജിമ്മും എ.ടി.എമ്മും വേണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ പ്രതിഷേധം .

എ.ടി.എം മെഷീനും ബാങ്കും ഓപ്പണ്‍ എയര്‍ ജിമ്മും ക്യാംപസിനുള്ളില്‍ വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ കോളേജ് അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, അനുകൂല സമീപനമല്ല ലഭിച്ചത്. തുടര്‍ന്നാണ്, വിദ്യാര്‍ത്ഥിനികള്‍ സമരവുമായി രംഗത്ത് വന്നത്.

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തതോടെ ഒടുവില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി കോളേജ് അധികൃതര്‍.

മൂന്ന് പെണ്‍കുട്ടികള്‍ തിങ്കളാഴ്ച വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് കോളേജ് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് പെണ്‍കുട്ടികള്‍ താഴെ ഇറങ്ങാന്‍ തയ്യാറായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular