Saturday, May 18, 2024
HomeIndiaമെയ്ക്ക് ഇന്‍ ഇന്ത്യ വഴി ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ സേനക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

മെയ്ക്ക് ഇന്‍ ഇന്ത്യ വഴി ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ സേനക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ വഴി അടിയന്തര ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ സേനക്ക് അനുമതി നല്‍കി സര്‍ക്കാര്‍.

തിങ്കളാഴ്ച രാവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ യോഗത്തിലാണ് തീരുമാനം എടുത്തത്. മെയ്ക്ക് ഇന്‍ ഇന്ത്യ വഴി മാത്രമേ സേനക്ക് ആയുധങ്ങള്‍ വാങ്ങാന്‍ സാധിക്കൂ എന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ഇങ്ങനെ വാങ്ങുന്ന ആയുധങ്ങള്‍ മൂന്ന് മാസത്തിനുള്ളിലോ ഒരു വര്‍ഷത്തിനുള്ളിലോ സേനക്ക് ലഭിക്കും. അതേസമയം, പുതിയ ആയുധങ്ങള്‍ വാങ്ങാന്‍ സായുധ സേനകള്‍ അവരുടെ സ്വന്തം ബജറ്റ് വിഹിതത്തില്‍ നിന്ന് പണം ചെലവഴിക്കേണ്ടതുണ്ടെന്നും ഈ ഇടപാടുകള്‍ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular