Sunday, May 5, 2024
HomeAsiaലോക ചെസ് ചാംപ്യന്‍ മാഗ്നസ് കാള്‍സനെതിരായ മൂന്നു തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി എഫ്ടിഎക്സ് ക്രിപ്റ്റോകപ്പ് ചെസില്‍...

ലോക ചെസ് ചാംപ്യന്‍ മാഗ്നസ് കാള്‍സനെതിരായ മൂന്നു തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി എഫ്ടിഎക്സ് ക്രിപ്റ്റോകപ്പ് ചെസില്‍ ആര്‍. പ്രഗ്നാനന്ദയ്ക്കു രണ്ടാംസ്ഥാനം

യാമി: അവസാന റൗണ്ടില്‍ ലോക ചെസ് ചാംപ്യന്‍ മാഗ്നസ് കാള്‍സനെതിരായ മൂന്നു തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി എഫ്ടിഎക്സ് ക്രിപ്റ്റോകപ്പ് ചെസില്‍ ആര്‍.

പ്രഗ്നാനന്ദയ്ക്കു രണ്ടാംസ്ഥാനം. 16 പോയിന്റുമായി മാഗ്നസ് കിരീടം നേടി.

നേരം പാതിര കഴിഞ്ഞിരിക്കുന്നു. ചെന്നൈയില്‍നിന്ന് 15,000 കിലോമീറ്ററകലെ യുഎസിലെ മയാമിയില്‍ എഫ്ടിഎക്സ് ക്രിപ്റ്റോകപ്പിന്റെ അവസാന റൗണ്ടില്‍ ലോക ചെസ് ചാംപ്യന്‍ മാഗ്നസ് കാള്‍സനെ നേരിടുകയാണ് രമേഷ് ബാബു പ്രഗ്നാനന്ദ എന്ന കൗമാരക്കാരന്‍.

ചെന്നൈയില്‍നിന്നു സഹോദരി സന്ദേശം അയച്ചിട്ടുണ്ട്-‘കാള്‍സനെ തോല്‍പിക്കണം’. ഏഴാം റൗണ്ടില്‍ ആദ്യ 2 കളികള്‍ സമനിലയായെങ്കിലും മൂന്നാം കളി വിജയിച്ച്‌ മത്സരവിജയത്തിലേക്ക് അടുത്തിരിക്കുകയായിരുന്നു മാഗ്നസ് അപ്പോള്‍.

എന്നാല്‍, കൂട്ടുകാരുടെ പ്രഗ്ഗുവിനു ചേച്ചി വൈശാലിയോടുള്ള വാഗ്ദാനം ബാക്കിയുണ്ട്. പതിവുള്ള ഭസ്മക്കുറിയണിഞ്ഞ്, ഒരുമാത്ര ചിന്തയുറപ്പിച്ച്‌ അവസാന കളിയിലേക്കുള്ള ഇടവേള.

ഒരു റൂക്കിനെ ബലി നല്‍കി കളി സമനിലയാക്കാനുള്ള മാഗ്നസിന്റെ ശ്രമങ്ങള്‍ക്ക് കൃത്യതയാര്‍ന്ന നീക്കങ്ങളില്‍ തടയിടുന്നു പ്രഗ്നാനന്ദ. അവസാന നിമിഷങ്ങളില്‍ ഒരവസരവും നല്‍കാതെ കാള്‍സനെ അട്ടിമറിച്ചതോടെ കളി ടൈബ്രേക്കറിലേക്ക്.

തുടര്‍ന്നു നടന്ന 2 അതിവേഗ കളികളിലും (ബ്ലിറ്റ്സ്) മാഗ്നസിനെ തകര്‍ത്ത് ഒരു അതിവേഗ ഹാട്രിക് വിജയവും മാച്ച്‌ പോയിന്റും. ലോക ചെസ് ചാംപ്യന്‍ തുടര്‍ച്ചയായ മൂന്നു കളികളില്‍ ഒരേ എതിരാളിയോടു തോല്‍വി വഴങ്ങിയത് ഒരു പക്ഷേ, ചരിത്രത്തില്‍ത്തന്നെ ആദ്യമായിരിക്കും.

”ചേച്ചി ഉറങ്ങിക്കാണും. അവസാന റൗണ്ട് ഒന്നും കാണാന്‍ ഉറക്കമിളച്ച്‌ അവളിരിക്കാറില്ല. കളിയില്‍ തോറ്റാലും എനിക്ക് അധികം നിരാശയൊന്നും തോന്നില്ലായിരുന്നു…. ഇനി രണ്ടുമൂന്നു ദിവസം കളിയില്ല. വിശ്രമം മാത്രം. ദുബായിലാണ് അടുത്ത ടൂര്‍ണമെന്റ്”-അമിതാവേശവും സന്തോഷവുമില്ലാതെ പ്രഗ്ഗ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular