Friday, May 3, 2024
HomeKeralaസാക്ഷി‍യെ പ്രതികള്‍ ഫോണ്‍ വിളിച്ചത് 385 തവണ: മധു കൊലക്കേസില്‍ പ്രതികളെ സ്വാധീനിക്കാന്‍ വ്യാപക ശ്രമങ്ങള്‍...

സാക്ഷി‍യെ പ്രതികള്‍ ഫോണ്‍ വിളിച്ചത് 385 തവണ: മധു കൊലക്കേസില്‍ പ്രതികളെ സ്വാധീനിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നതായി തെളിവുകള്‍ പുറത്ത്

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ഇടനിലക്കാരന്‍ വഴി പ്രതികളെ സ്വാധീനിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നതായി തെളിവുകള്‍ പുറത്ത്.

385 തവണയാണ് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനായി ഫോണില്‍ വിളിച്ചത്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്ബ് വാങ്ങിയ പുതിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള കൂടുതല്‍ ആശയവിനിമയം.

പലതവണ പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേന സാക്ഷികളെ വിളിച്ചു. ഇത് ഹൈക്കോടതി നല്‍കിയ ജാമ്യവ്യവസ്ഥയ്ക്ക് എതിരാണ്. ഇത് മാനിച്ച്‌ 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നു എന്നായിരുന്ന വിചാരണക്കോടതി ഉത്തരവ്. രണ്ടാംപ്രതി മരയ്ക്കാന്‍ 11 തവണ സ്വന്തം ഫോണില്‍ നിന്ന് സാക്ഷികളെ വിളിച്ചു. 14,15,16,18, 19, 32 സാക്ഷികളെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ കോടതിയില്‍ കൂറുമാറി. മൂന്നാംപ്രതി ഷംസുദ്ദീന്‍ 63 തവണ പതിനാലാം സാക്ഷി ആനന്ദിനെ മാത്രം വിളിച്ചു. കൂറുമാറിയ സാക്ഷിയാണ് ആനന്ദന്‍. ആറാം പ്രതി അബൂബക്കറും പന്ത്രണ്ടാം പ്രതി സജീവനും അമ്ബതിലേറെ തവണ സാക്ഷികളുമായി ബന്ധപ്പെട്ടു. പതിനഞ്ചാംപ്രതി ബിജു മുപ്പതി രണ്ടാം സാക്ഷിയെ മാത്രം 49 തവണ ഫോണില്‍ വിളിച്ചതിനും രേഖകളുണ്ട്. പതിനാറാം പ്രതി മൂനീര്‍ ഒരു സാക്ഷിയെ മാത്രം വിളിച്ചത് 38 തവണ.

ഇടനിലക്കാരന്‍ ആഞ്ചന്റെ അയല്‍വാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാര്‍ഡ് വാങ്ങിയും സാക്ഷികളെ ബന്ധപ്പെട്ടു. വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീമിന്റെ നിയമപരമായ പിന്‍ബലത്തില്‍ പോലീസ് നടത്തിയതോടെയാണ് മധുകേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിട്ടത്. പലതവണ പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ വിളിച്ചു. ഇത് ഹൈക്കോടതി നല്‍കിയ ജാമ്യവ്യവസ്ഥയ്ക്ക് എതിരാണ്. ഇത് മാനിച്ച്‌ 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നു എന്നായിരുന്ന വിചാരണക്കോടതി ഉത്തരവ്.

8943615072 ഇത് ഇടനിലക്കാരന്‍ ഉപയോഗിച്ച സിം ആണ്. സിമ്മിന്റെ ഉടമസ്ഥാവകാശം പരിശോധിച്ചപ്പോള്‍ ഭഗവതി എന്ന വ്യക്തിയുടേത്. ഊത്ത് കുഴി ഊര്, ഷോളയൂര്‍ ഇതാണ് മേല്‍വിലാസം. പോലീസ് ഭഗവതിയെ കണ്ട് അന്വേഷിച്ചപ്പോള്‍, അങ്ങനെ ഒരു സിം എടുത്തിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ സാക്ഷികളെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതികളുടെ നടപടിയെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം കോടതി ജാമ്യം റദ്ദാക്കിയ ഒമ്ബത് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോടതി വിധിക്ക് പിന്നാലെ ഒളവില്‍ പോയ പ്രതികള്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളുടെ ബന്ധുക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular