Wednesday, May 8, 2024
HomeKeralaബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കുമ്ബള : ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബംബ്രാണ നമ്ബിടി ഹൗസില്‍ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്.

കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കില്‍ പോകവേ മംഗല്‍പാടി കുക്കാറില്‍ വച്ച്‌ യു.എല്‍.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.

മാതാവ് : ഫമീദ സഹോദരങ്ങള്‍: കാസിഫ്, ലിയ, ലിബ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular