Saturday, May 18, 2024
HomeGulfസു​ഡാ​നി​ലെ വെ​ള്ള​പ്പൊ​ക്കം: അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ സ​ല്‍​മാ​ന്‍ രാ​ജാ​വിന്റെ നി​ര്‍​ദേ​ശം

സു​ഡാ​നി​ലെ വെ​ള്ള​പ്പൊ​ക്കം: അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ സ​ല്‍​മാ​ന്‍ രാ​ജാ​വിന്റെ നി​ര്‍​ദേ​ശം

ജി​ദ്ദ: സു​ഡാ​നി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പേ​മാ​രി​യി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ന്‍ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ്​ നി​ര്‍​ദേ​ശം ന​ല്‍​കി.

ഭ​ക്ഷ​ണ​വും പാ​ര്‍​പ്പി​ട​സ​ഹാ​യ​വും ഉ​ള്‍​പ്പെ​ടു​ന്ന അ​ടി​യ​ന്ത​ര​സ​ഹാ​യം കി​ങ്​ സ​ല്‍​മാ​ന്‍ റി​ലീ​ഫ്​ സെന്‍റ​ര്‍ (കെ.​എ​സ്​ റി​ലീ​ഫ്) വ​ഴി എ​ത്തി​ക്കാ​നാ​ണ്​ നി​ര്‍​ദേ​ശം.

ദു​രി​ത​ബാ​ധി​ത​ര്‍​ക്ക്​ സൗ​ദി ഭ​ര​ണ​കൂ​ടം ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​നു​ഷി​ക​സ​ഹാ​യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​ണ്​ പു​തി​യ നി​ര്‍​ദേ​ശ​മെ​ന്ന്​ കി​ങ്​ സ​ല്‍​മാ​ന്‍ ​സെന്‍റ​ര്‍ ഫോ​ര്‍ റി​ലീ​ഫ്​ ആ​ന്‍​ഡ്​​ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ആ​ക്ഷ​ന്‍ ജ​ന​റ​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ഡോ. ​അ​ബ്​​ദു​ല്ല അ​ല്‍​റ​ബീ​അ പ​റ​ഞ്ഞു.

സൗ​ഹൃ​ദ, സാ​ഹോ​ദ​ര്യ രാ​ജ്യ​ങ്ങ​ളി​ല്‍ പ​ല​വി​ധ പ്ര​യാ​സ​ങ്ങ​ളും ദു​ര​ന്ത​ങ്ങ​ളും ദു​രി​ത​ങ്ങ​ളു​മു​ണ്ടാ​യാ​ല്‍ ആ​ശ്ര​യ​മാ​യി അ​വ​ര്‍​ക്കൊ​പ്പം ത​ങ്ങ​ളു​ണ്ടാ​വു​മെ​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ഖ്യാ​പ​ന​മാ​ണ്​ ഇ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. സു​ഡാ​ന്​ ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന സ​ഹാ​യം ആ ​ജ​ന​ത​യു​മാ​യു​ള്ള ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഡോ. ​റ​ബീ​അ പ​റ​ഞ്ഞു.

സു​ഡാ​നി​ലെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന നി​ല​യി​ലാ​ണ്​ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്. നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​നു​മി​ട​യാ​ക്കി. വെ​ള്ള​പ്പൊ​ക്ക ദു​ര​ന്ത​ങ്ങ​ളെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളെ​യും കു​റി​ച്ച്‌ സു​ഡാ​ന്‍ മ​ന്ത്രി​സ​ഭ ഞാ​യ​റാ​ഴ്ച ജാ​ഗ്ര​ത​യും അ​ടി​യ​ന്ത​രാ​വ​സ്ഥ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക്​ ആ​ശ്വാ​സ​മേ​കി സ​ല്‍​മാ​ന്‍ രാ​ജാ​വ്​ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular