Saturday, May 4, 2024
HomeKeralaകോളജില്‍ അഡ്മിഷന്‍ നേടാന്‍ പോകുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോളജില്‍ അഡ്മിഷന്‍ നേടാന്‍ പോകുന്നതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

യ്യോളി: കോളജില്‍ അഡ്മിഷന്‍ നേടാന്‍ പോകുന്നതിനിടെ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

കോഴിക്കോട് മണിയൂര്‍ എലിപ്പറമ്ബത്തുമുക്ക് ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം നടക്കന്‍റെവിടെ പരേതനായ വിനോദിന്റെ മകന്‍ ശ്രീരാഗ് (18 ) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറരയോടെ തുറയൂരിന് സമീപമായിരുന്നു അപകടം.

മണിയൂരില്‍ നിന്ന് അട്ടക്കുണ്ട് പാലം കടന്ന് പയ്യോളി ഭാഗത്തേക്ക് വരവെ ചിറക്കര റോഡ് കഴിഞ്ഞയുടന്‍ ശ്രീരാഗ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മേപ്പയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശ്രീരാഗ് ചൊവ്വാഴ്ച കോഴിക്കോട് ദേവഗിരി കോളജില്‍ ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട്ടെ ബന്ധുവിന്‍്റെ കൂടെ പ്രവേശന നടപടികള്‍ക്കായി കോളജില്‍ പോവാനായി പുറപ്പെട്ടതായിരുന്നു ശ്രീരാഗ്. മാതാവ്: ശ്രീകല (വാട്ടര്‍ അതോറിറ്റി, വടകര).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular