Saturday, May 18, 2024
HomeIndiaശ്രദ്ധിക്കുക: ആഘോഷ ദിനങ്ങള്‍ ഏറെ; സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം തീയതികള്‍

ശ്രദ്ധിക്കുക: ആഘോഷ ദിനങ്ങള്‍ ഏറെ; സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം തീയതികള്‍

ന്യൂഡെല്‍ഹി: () സെപ്റ്റംബറില്‍ 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. അതേസമയം എല്ലാ ശാഖകള്‍ക്കും ഇത് ബാധകമല്ല.
വിവിധ സംസ്ഥാനങ്ങളിലെ ഉത്സവങ്ങളുടെ തീയതികള്‍ക്കനുസരിച്ച്‌ ഇത് അടിസ്ഥാനപരമായി വ്യത്യാസപ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കലന്‍ഡര്‍ പ്രകാരം ബാങ്ക് അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമാണ്.

കേരളത്തില്‍ ഒമ്ബത് ദിവസം ബാങ്ക് അടഞ്ഞുകിടക്കും. ബാങ്ക് അവധികള്‍ ഉണ്ടെങ്കിലും, അകൗണ്ട് ഉടമകള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി നെറ്റ് ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും ഉപയോഗിക്കുന്നത് തുടരാം.

സെപ്റ്റംബര്‍ ഒന്ന്: ഗണേശ ചതുര്‍ഥി (രണ്ടാം ദിവസം) – ഗോവയില്‍ അവധി
സെപ്റ്റംബര്‍ നാല്: ഞായറാഴ്ച.
സെപ്റ്റംബര്‍ ആറ്: കര്‍മ പൂജ – ജാര്‍ഖണ്ഡില്‍ അവധി
സെപ്റ്റംബര്‍ ഏഴ്: ആദ്യ ഓണം – കേരളത്തില്‍ അവധി
സെപ്റ്റംബര്‍ എട്ട്: തിരുവോണം – കേരളത്തില്‍ അവധി
സെപ്റ്റംബര്‍ ഒമ്ബത്: ഇന്ദ്രജത്ര- സിക്കിമില്‍ അവധി
സെപ്റ്റംബര്‍ 10: രണ്ടാം ശനിയാഴ്ച
സെപ്റ്റംബര്‍ 11: ഞായറാഴ്ച
സെപ്റ്റംബര്‍ 18: ഞായറാഴ്ച
സെപ്റ്റംബര്‍ 21: ശ്രീ നാരായണ ഗുരു സമാധി ദിനം – കേരളത്തില്‍ അവധി
സെപ്റ്റംബര്‍ 24: നാലാം ശനിയാഴ്ച
സെപ്റ്റംബര്‍ 25: ഞായറാഴ്ച
സെപ്തംബര്‍ 26: നവരാത്രി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular