Friday, May 17, 2024
HomeIndia'നല്ലകാലത്തും ചീത്തകാലത്തും കൂടെനില്‍ക്കുക, ഉദിച്ചുയരുന്ന സൂര്യനെ ആരാധിക്കരുത്' -നിതിന്‍ ഗഡ്ഗരി

‘നല്ലകാലത്തും ചീത്തകാലത്തും കൂടെനില്‍ക്കുക, ഉദിച്ചുയരുന്ന സൂര്യനെ ആരാധിക്കരുത്’ -നിതിന്‍ ഗഡ്ഗരി

നാഗ്പൂര്‍: ഉപയോഗിച്ച്‌ വലിച്ചെറിഞ്ഞ് രസിക്കരുതെന്നും ആരുടേയെങ്കിലും കൂടെ നിന്നാല്‍ അവരുടെ നല്ലകാലത്തും ചീത്തകാലത്തും കൂടെയുണ്ടാവണമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി.

പരാജയപ്പെടുമ്ബോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്ബോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നതെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണിന്റെ വാക്കുകള്‍ ഉദ്ധരിച്ച്‌ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നാഗ്പൂരില്‍ നടന്ന സംരംഭകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരും ഉപയോഗിച്ച്‌ വലിച്ചെറിഞ്ഞ് രസിക്കരുത്. ഒരാളുടെ കൈപിടിച്ചാല്‍ നല്ല കാലമായാലും ചീത്തകാലമായാലും എപ്പോഴും അത് മുറുകെ പിടിക്കുക. ഉദിച്ചുയരുന്ന സൂര്യനെ ആരാധിക്കരുത്.’-നിതിന്‍ ഗഡ്ഗരി പറഞ്ഞു. ബിസിനസിലോ സാമൂഹിക പ്രവര്‍ത്തനത്തിലോ രാഷ്ട്രീയത്തിലോ ഏര്‍പ്പെട്ട ഏതൊരാള്‍ക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

കൂടാതെ തന്‍റെ ആദ്യ രാഷ്ട്രീയ കാലഘട്ടത്തെക്കുറിച്ച്‌ സംസാരിച്ച ഗഡ്ഗരി വിദ്യാര്‍ഥി നേതാവ് ആയിരുന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്‌കര്‍ നല്ല ഭാവിക്കായി കോണ്‍ഗ്രസില്‍ ചേരാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. താന്‍ കിണറ്റില്‍ ചാടി മരിക്കും, പക്ഷെ കോണ്‍ഗ്രസില്‍ ചേരില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആശയങ്ങളോട് തിനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹത്തിന് മറുപടി നല്‍കിയതായും ഗഡ്ഗരി കൂട്ടിച്ചേര്‍ത്തു. യുവസംരംഭകരോട് തങ്ങളുടെ അഭിലാഷങ്ങള്‍ ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നേരത്തെ, ബി.ജെ.പിയുടെ പാര്‍ലിമെന്‍ററി ബോര്‍ഡില്‍ നിന്ന് നിതിന്‍ ഗഡ്ഗരിയെ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ സര്‍ക്കാര്‍ ശരിയായ സമയത്ത് തീരുമാനങ്ങളെടുക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമെന്ന പരാമര്‍ശവുമായി ഗഡ്ഗരി രംഗത്തെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular