Friday, May 17, 2024
HomeIndiaസ്വാതന്ത്ര്യദിനത്തില്‍ സവര്‍ക്കറുടെ ചിത്രം: രാജസ്ഥാന്‍ സ്വദേശിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

സ്വാതന്ത്ര്യദിനത്തില്‍ സവര്‍ക്കറുടെ ചിത്രം: രാജസ്ഥാന്‍ സ്വദേശിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

ബംഗളൂരു: ആര്‍.എസ്.എസ് നേതാവായിരുന്ന വി.ഡി. സവര്‍ക്കറുടെ ചിത്രം സ്വാതന്ത്ര്യദിനത്തില്‍ ശിവമൊഗ്ഗയില്‍ ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ രാജസ്ഥാന്‍ സ്വദേശിയെ കുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി.

തന്‍വീര്‍ അഹമ്മദ് (22), നദീം ഫൈസല്‍ (25), അബ്ദുല്‍ റഹ്മാന്‍ (25), മുഹമ്മദ് ജാബി (30) എന്നിവര്‍ക്കെതിരെയാണ് ശിവമൊഗ്ഗ പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.

രാജസ്ഥാന്‍ സ്വദേശിയായ പ്രേം സിങ്ങിനാണ് (20) കുത്തേറ്റത്. അന്വേഷണത്തില്‍ മൗലികവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയതിനാലാണ് രാജ്യദ്രോഹക്കേസ് ചുമത്തിയതെന്ന് ശിവമൊഗ്ഗ എസ്.പി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു.

പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളായ ജാബിയെ പൊലീസ് വെടിവെച്ച്‌ പിടികൂടുകയായിരുന്നു. ഇയാള്‍ ശിവമൊഗ്ഗ മക്ഗന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു മൂന്നു പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കുത്തേറ്റ പ്രേം സിങ് സുഖം പ്രാപിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular