Friday, May 17, 2024
HomeIndiaകേസ് അന്വേഷിക്കാന്‍ സി.ബി.ഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ച്‌ ബിഹാറും

കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ച്‌ ബിഹാറും

പാട്ന: സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് നല്‍കിയ പൊതു സമ്മതം പിന്‍വലിച്ച്‌ ബിഹാര്‍ സര്‍ക്കാര്‍.

കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സി.ബി.ഐയെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പൊതുസമ്മതം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഡല്‍ഹി സ്‍പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്​​മെന്റ് ആക്‌ട് 1946 സെക്ഷന്‍ ആറ് പ്രകാരം ഓരോ സംസ്ഥാനത്തും അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക അനുമതി ലഭിക്കണം.

വെസ്റ്റ് ബംഗാള്‍, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, പഞ്ചാബ്, മേഘാലയ എന്നിവ ഉള്‍പ്പെടെ ഒമ്ബത് സംസ്ഥാനങ്ങള്‍, കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.

ബി.ജെ.പി രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സി.ബി.ഐയെ ഉപയോഗിക്കുന്നതിനാല്‍ കേസുകളില്‍ അന്വേഷണം നടത്താന്‍ നല്‍കിയ പൊതു സമ്മതം പിന്‍വലിക്കാമെന്ന് ബിഹാറിലെ മഹാസഖ്യം തീരുമാനിക്കുകയായിരുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു.

കൂടാതെ, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തടയാന്‍ ജുഡീഷ്യറിയെ സമീപിക്കാനുള്ള സാധ്യതയും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular