Friday, May 17, 2024
HomeIndia'ത്രില്ലര്‍ മത്സരം, നന്നായി കളിച്ചു'; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ രാഹുല്‍ ഗാന്ധി

‘ത്രില്ലര്‍ മത്സരം, നന്നായി കളിച്ചു’; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഏഷ്യ കപ്പില്‍ പാകിസ്താനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും.

ഇന്ത്യ പാക് മത്സരത്തെ ‘ത്രില്ലര്‍’ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായും ട്വീറ്റ് ചെയ്തു.

‘എന്തൊരു ത്രില്ലര്‍ മത്സരം! നന്നായി കളിച്ചു, ടീം ഇന്ത്യ. സ്‌പോര്‍ട്‌സിന്റെ സൗന്ദര്യം അതെങ്ങനെ രാജ്യത്തെ പ്രചോദിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യുന്നു എന്നതിലാണ്’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ടീമിന്‍റെ അത്യുജ്വല പ്രകടനത്തിനും വിജയത്തിനും അഭിനന്ദനമറിയിക്കുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു.

അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചത്. രവീന്ദ്ര ജദേജ (29 പന്തില്‍ 35), വിരാട് കോഹ്ലി (34 പന്തില്‍ 35), ഹാര്‍ദിക് പണ്ഡ്യ(17 പന്തില്‍ 33), നാലു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറുമാണ് ഇന്ത്യയുടെ വിജയ ശില്‍പികള്‍. ഇത് ഒമ്ബതാം തവണയാണ് ഏഷ്യാ കപ്പില്‍ പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുന്നത്. ഏഷ്യ കപ്പ് 2022ലെ ഇന്ത്യയുടെ ആദ്യ ജയം കൂടിയാണിത്. പത്ത് മാസങ്ങള്‍ക്ക് മുമ്ബ് ട്വന്‍റി20 ലോകകപ്പില്‍ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ മധുര പ്രതികാരം കൂടിയായി ഈ വിജയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular