Friday, May 3, 2024
HomeIndiaഡല്‍ഹിയില്‍ നിന്ന് വരുന്ന കള്ളന്മാര്‍ക്ക് നമ്മള്‍ അടിമകളാകണോ

ഡല്‍ഹിയില്‍ നിന്ന് വരുന്ന കള്ളന്മാര്‍ക്ക് നമ്മള്‍ അടിമകളാകണോ

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു.

പെദ്ദപ്പള്ളിയിലെ ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ ‘ഗോള്‍മാല്‍ പ്രധാനമന്ത്രി’ എന്ന് വിളിച്ച ചന്ദ്രശേഖര റാവു, 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ‘ബി.ജെ.പി മുക്ത ഭാരതം’ ഉണ്ടാക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

‘2024ല്‍ ബി.ജെ.പി മുക്ത ഭാരതം സൃഷ്ടിക്കാന്‍ നമ്മള്‍ എല്ലാവരും പ്രതിജ്ഞയെടുക്കുകയും ഒരുങ്ങുകയും വേണം. മുദ്രാവാക്യവുമായി നമ്മള്‍ മുന്നേറണം. എങ്കില്‍ മാത്രമേ ഈ രാജ്യത്തെ നമുക്ക് രക്ഷിക്കാന്‍ കഴിയൂ, അല്ലെങ്കില്‍ ഈ രാജ്യത്തെ രക്ഷിക്കാന്‍ സാദ്ധ്യതയുമില്ല.

പൊതുജനങ്ങള്‍ വിശ്രമിച്ചാല്‍ ഡല്‍ഹിയില്‍ നിന്നുള്ള കള്ളന്മാര്‍ വന്ന് മതപരമായ അടിസ്ഥാനത്തില്‍ പോരാടാന്‍ ശ്രമിക്കും. പ്രധാനമന്ത്രിയും കേന്ദ്രവും പറയുന്നതെല്ലാം നുണകളാണ്. ‘ഗുജറാത്ത് മോഡല്‍’ പ്രദര്‍ശിപ്പിച്ചാണ് മോദി പ്രധാനമന്ത്രിയായത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിരോധനമുള്ള പടിഞ്ഞാറന്‍ സംസ്ഥാനത്ത് വ്യാജമദ്യം യഥേഷ്ടം ഒഴുകുകയാണ്. ദീര്‍ഘവീക്ഷണമില്ലാത്തതിനാല്‍ ഗോതമ്ബും അരിയും ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുകയാണ്’- ചന്ദ്രശേഖര റാവു പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ക്ഷേത്രത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പാദരക്ഷകള്‍ എടുത്തുകൊണ്ടുവരുന്നതായി വീഡിയോ പ്രചരിപ്പിച്ച്‌ അടുത്തിടെ വിവാദത്തിലായ തെലങ്കാന ബി.ജെ.പി പ്രസിഡന്റ് ബന്ദി സഞ്ജയ്‌യെയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. തെലങ്കാനയുടെ ആത്മാഭിമാനം പണയം വച്ചുകൊണ്ട് പാദരക്ഷകള്‍ കൊണ്ടുപോകാന്‍ ചിലര്‍ക്ക് ഉത്സാഹമാണെന്ന് റാവു പറഞ്ഞു.ഡല്‍ഹിയില്‍ നിന്ന് വരുന്ന കള്ളന്മാര്‍ക്ക് നമ്മള്‍ അടിമകളാകണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular