Tuesday, May 21, 2024
HomeKeralaമുഹൂര്‍ത്തമോ താലിച്ചരടോ ഇല്ല, ലളിതം; ശ്രീധന്യ ഐഎഎസ്സിന് രജിസ്റ്റര്‍ വിവാഹം

മുഹൂര്‍ത്തമോ താലിച്ചരടോ ഇല്ല, ലളിതം; ശ്രീധന്യ ഐഎഎസ്സിന് രജിസ്റ്റര്‍ വിവാഹം

തിരുവനന്തപുരം: കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി ഐ എ എസ് നേടി അഭിമാനമായി മാറിയ വ്യക്തിയാണ് വയനാട് സ്വദേശിയായ ശ്രീധന്യ.

ഇപ്പോള്‍ മറ്റൊരു മാതൃക കൂടി കാട്ടിത്തന്നിരിക്കുകയാണ് ഈ ഐ എ എസ്സുകാരി.

ആഡംബരമോ താലികെട്ടോ ഇല്ലാതെ രജിസ്റ്ററില്‍ ഒപ്പിട്ട് വിവാഹിതയായിരിക്കുകയാണ് ശ്രീധന്യ. സന്തോഷം പങ്കിടാൻ ഒരു കേക്ക് മാത്രമാണ് മുറിച്ചത്. സ്പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. രജിസ്ട്രേഷൻ ഐ ജിയാണ് ശ്രീധന്യ. വരൻല ഗായക് ആർ ചന്ദ് ഹൈക്കോടതി അസിസ്റ്റന്റാണ്.

ശ്രീധന്യയുടെ തിരുവനന്തപുരം കുമരകത്തെ വീട്ടില്‍ ഇന്നലെയായിരുന്ന വിവാഹം. ശ്രീധന്യയുടെ മാതാപിതാക്കളായ കെ കെ സുരേഷും കെ സി കമലയും ഗായകിന്റെ മാതാപിതാക്കളായ കെ രാമചന്ദ്രനും ടി രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു.

ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും എത്തിയിരുന്നു. വിവാഹാശംസകള്‍ക്കൊപ്പം 2 ദിവസം അവധിയും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുവദിച്ച രജിസ്ട്രേഷൻ. വിവാഹത്തില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ നിന്നാണ് എത്തിയത്.

സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകരാം വീട്ടില്‍ വിവാഹം നടത്താമെന്ന് അറിയുന്നവർ കുറവാണെന്നും ഇത് ഉള്‍പ്പെടെ രജിസ്ട്രേഷൻ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തുകയായിരുന്നു ലക്ഷ്യമെന്നും ശ്രീധന്യ പറഞ്ഞു. 1000 രൂപ അധിക ഫീസ് നല്‍കിയാല്‍ വീട്ടില്‍ വിവാഹം നടത്താമെന്നാണ് വ്യവസ്ഥ.

തിരഞ്ഞെടുപ്പിന് ശേഷം ലലിതമായൊരു വിവാഹം അത്രയെ മനസ്സിലുണ്ടായിരുന്നുള്ളു, എന്നാണ് വിവാഹത്തെക്കുറിച്ച്‌ ഗായക് പറയുന്നത്. സ്വന്തം വകുപ്പ് നല്‍കുന്ന സേവനം ജീവിതത്തില്‍ യാഥാർത്ഥ്യമാക്കാമെന്ന് തീരുമാനിച്ചു. മറ്റുള്ളവർക്കും മാതൃകയാവും. അതിനാലാണ് മുഹൂർത്തം നോക്കാതെ താലിച്ചരടില്ലാതെ ഒപ്പിലൂടെ ജീവിതം ചേർത്തുവെയ്ക്കാൻ തീരുമാനിച്ചത് എന്നും ശ്രീധന്യ വ്യക്തമാക്കി.

മണ്ണന്തലയിലെ സിവില്‍ സർവീസ് പരിശീന കേന്ദ്രത്തില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ശ്രീധന്യ സിവില്‍ സർവീസ് നേടിയ അതേ വർഷമാണ് ഗയക് ഹൈക്കോടതി അസിസ്റ്റന്റ് ആയി സർലവീസില്‍ പ്രവേശിച്ചത്. 2019 ല്‍ സിവില്‍ സർവീസ് പരീക്ഷയില്‍ 410 ാം റാങ്കാണ് ശ്രീധന്യ നേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular