Saturday, May 18, 2024
HomeIndiaമോദി ദക്ഷിണേന്ത്യയിലേക്ക്; വമ്ബന്‍ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും; സെപ്റ്റംബര്‍ ഒന്നിന് കേരളത്തില്‍ എത്തും; വിവരങ്ങള്‍ ഇങ്ങനെ

മോദി ദക്ഷിണേന്ത്യയിലേക്ക്; വമ്ബന്‍ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കും; സെപ്റ്റംബര്‍ ഒന്നിന് കേരളത്തില്‍ എത്തും; വിവരങ്ങള്‍ ഇങ്ങനെ

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ ഒന്നിനും രണ്ടിനുമായി കേരളവും കര്‍ണാടകവും സന്ദര്‍ശിക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് ആറിനു കൊച്ചി വിമാനത്താവളത്തിന് സമീപം കാലടിയില്‍ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. സെപ്റ്റംബര്‍ രണ്ടിന് രാവിലെ ഒമ്ബതരയ്ക്ക് കൊച്ചിയിലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും. ഉച്ചയ്ക്ക് 1.30ന് മംഗളൂരുവില്‍ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

പ്രധാനമന്ത്രി കൊച്ചിയില്‍

പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തതയിലേക്കുള്ള സുപ്രധാന ചുവടുവയ്പിന്റെ ഭാഗമായി തദ്ദേശീയമായി രൂപകല്‍പ്പനചെയ്തു നിര്‍മ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്താണ് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേനയുടെ സ്വന്തം യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ബ്യൂറോ (ഡബ്ല്യുഡിബി) രൂപകല്‍പ്പന ചെയ്തു ഈ കപ്പല്‍ തുറമുഖ-ഷിപ്പിങ്-ജലപാതാ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡാണു നിര്‍മ്മിച്ചത്.

അത്യാധുനിക യന്ത്രസംവിധാനങ്ങളോടെ നിര്‍മ്മിച്ചിരിക്കുന്ന വിക്രാന്താണ് ഇന്ത്യയുടെ സമുദ്രമേഖലയുടെ ചരിത്രത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍വച്ച്‌ ഏറ്റവും വലിയ കപ്പല്‍. 1971ലെ യുദ്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരാണ് ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലിനും നല്‍കിയിരിക്കുന്നത്.

രാജ്യത്തെ പ്രമുഖ വ്യവസായസ്ഥാപനങ്ങളും നൂറിലധികം എംഎസ്‌എംഇകളും നിര്‍മ്മിച്ചുനല്‍കിയ നിരവധി തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും കപ്പല്‍ ഉള്‍ക്കൊള്ളുന്നു. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ പ്രവര്‍ത്തനക്ഷമമായ രണ്ടു വിമാനവാഹിനിക്കപ്പലുകള്‍ ഇന്ത്യക്കു സ്വന്തമാകും. ഇതു രാജ്യത്തിന്റെ സമുദ്രസുരക്ഷയ്ക്കു കരുത്തേകും.

പ്രധാനമന്ത്രി മംഗളൂരുവില്‍

3800 കോടി രൂപയുടെ യന്ത്രവല്‍ക്കൃത-വ്യവസായവല്‍ക്കൃത പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും വേണ്ടിയാണ് പ്രധാനമന്ത്രി മംഗളൂരുവില്‍ എത്തുന്നത്. കണ്ടെയ്‌നറുകളും മറ്റു ചരക്കുകളും കൈകാര്യം ചെയ്യുന്നതിനായി ബര്‍ത്ത് നമ്ബര്‍ 14 യന്ത്രവല്‍ക്കരിക്കുന്നതിനുള്ള ന്യൂ മംഗളൂരു തുറമുഖ അഥോറിറ്റിയുടെ 280 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. യന്ത്രവല്‍ക്കൃത ടെര്‍മിനല്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയും കപ്പലുകളുടെ ടേണ്‍എറൗണ്ട് സമയം, പ്രീ-ബര്‍ത്തിങ് കാലതാമസം, തുറമുഖത്തു നില്‍ക്കേണ്ട സമയം എന്നിവ ഏകദേശം 35 ശതമാനം കുറയ്ക്കുകയും ചെയ്യുന്നതാണ് പദ്ധതി.

ഇത് വ്യവസായ അന്തരീക്ഷത്തിന് ഉത്തേജനം പകരും. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു. അതിലൂടെ 4.2 എംടിപിഎ കൈകാര്യംചെയ്യല്‍ശേഷിയിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത് 2025 ആകുമ്ബോഴേക്കും 6 എംടിപിഎ ആയി വര്‍ധിക്കും. തുറമുഖത്ത് 1000 കോടിയോളം രൂപയുടെ അഞ്ചുപദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അത്യാധുനിക ക്രയോജനിക് എല്‍പിജി സംഭരണ ടാങ്ക് ടെര്‍മിനലിനാല്‍ സജ്ജീകരിച്ചിട്ടുള്ള സംയോജിത എല്‍പിജി- ബള്‍ക്ക് ലിക്വിഡ് പിഒഎല്‍ സൗകര്യം, 45,000 ടണ്‍ ഫുള്‍ ലോഡ് വിഎല്‍ജിസി (ബൃഹത്തായ ഗ്യാസ് കാരിയര്‍) കാര്യക്ഷമമായി അണ്‍ലോഡ് ചെയ്യുന്നതിനു പ്രാപ്തമാകും.

രാജ്യത്ത് എല്‍പിജി ഇറക്കുമതി ചെയ്യുന്ന ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നെന്ന പദവി ഉറപ്പിക്കുന്നതോടൊപ്പം ഈ സൗകര്യം ഈ മേഖലയില്‍ പ്രധാനമന്ത്രി ഉജ്വല യോജനയെ ശക്തിപ്പെടുത്തുകയും ചെയ്യും. സംഭരണ ടാങ്കുകളുടെയും ഭക്ഷ്യ എണ്ണ ശുദ്ധീകരണശാലയുടെയും നിര്‍മ്മാണം, ബിറ്റുമിന്‍ സംഭരണത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണം, ബിറ്റുമിന്‍-ഭക്ഷ്യ എണ്ണ സംഭരണവും അനുബന്ധ സൗകര്യങ്ങളും നിര്‍മ്മാണം എന്നീ പദ്ധതികളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ പദ്ധതികള്‍ ബിറ്റുമിന്‍, ഭക്ഷ്യ എണ്ണ കപ്പലുകളുടെ ടേണ്‍എറൗണ്ട് സമയം മെച്ചപ്പെടുത്തുകയും വ്യവഹാരത്തിനായി വരുന്ന മൊത്തത്തിലുള്ള ചരക്കുചെലവു കുറയ്ക്കുകയും ചെയ്യും.

മീന്‍പിടിത്തം സുരക്ഷിതമാക്കുന്നതിനും ആഗോളവിപണിയില്‍ മികച്ച വില ലഭ്യമാക്കുന്നതിനും സഹായിക്കുന്ന മത്സ്യബന്ധനതുറമുഖത്തിന്റെ വികസനത്തിനു പ്രധാനമന്ത്രി തറക്കല്ലിടും. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി ഈ പ്രവൃത്തി ഏറ്റെടുക്കുകയും അതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി സമൂഹത്തിനു മെച്ചപ്പെട്ട സാമൂഹ്യ-സാമ്ബത്തിക നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്ന ബിഎസ് ഢക നവീകരണ പദ്ധതി, കടല്‍ വെള്ളത്തില്‍ നിന്നു ഉപ്പുവേര്‍തിരിക്കുന്നതിനുള്ള പ്ലാന്റ് എന്നീ രണ്ടു പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഏകദേശം 1830 കോടി രൂപ ചെലവുള്ള ബിഎസ് ഢക നവീകരണ പദ്ധതി, അത്യധികം ശുദ്ധമായ പരിസ്ഥിതിസൗഹൃദ ബിഎസ് ഢക ഗ്രേഡ് ഇന്ധനത്തിന്റെ (സള്‍ഫറിന്റെ അളവ് 10 പിപിഎമ്മില്‍ താഴെയുള്ള) ഉല്‍പ്പാദനം സുഗമമാക്കും. ഏകദേശം 680 കോടി രൂപ ചെലവില്‍ സ്ഥാപിച്ച കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന പ്ലാന്റ്, ശുദ്ധജലത്തെ ആശ്രയിക്കുന്നതു കുറയ്ക്കാനും വര്‍ഷംമുഴുവന്‍ ഹൈഡ്രോകാര്‍ബണുകളുടെയും പെട്രോകെമിക്കലുകളുടെയും സ്ഥിരമായ വിതരണം ഉറപ്പാക്കാനും സഹായിക്കും. പ്രതിദിനം 30 ദശലക്ഷം ലിറ്റര്‍ (എംഎല്‍ഡി) ശേഷിയുള്ള പ്ലാന്റ്, സമുദ്രജലത്തെ ശുദ്ധീകരണപ്രക്രിയകള്‍ക്ക് ആവശ്യമായ വെള്ളമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular