Saturday, May 18, 2024
HomeIndiaഇരുമ്ബ് വടികൊണ്ട് അടിച്ചു, നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു; പീഡനകഥ വിവരിച്ച്‌ BJP നേതാവിന്‍റെ ജോലിക്കാരി

ഇരുമ്ബ് വടികൊണ്ട് അടിച്ചു, നിര്‍ബന്ധിച്ച്‌ മൂത്രം കുടിപ്പിച്ചു; പീഡനകഥ വിവരിച്ച്‌ BJP നേതാവിന്‍റെ ജോലിക്കാരി

Ranchi: മഹിളാശാക്തീകരണവും പെണ്‍കുട്ടികളുടെ സുരക്ഷയും അവരുടെ വിദ്യാഭ്യാസവും മുന്‍ നിര്‍ത്തി BJP നയിയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഒരു വനിതാ BJP നേതാവിന്‍റെ വീട്ടുജോലിക്കാരി നേരിടേണ്ടി വന്ന പീഡന കഥയും വാര്‍ത്തകളില്‍ നിറയുകയാണ്.

29കാരിയായ സുനിത എന്ന ആദിവാസി യുവതിയാണ് ഈ ഹതഭാഗ്യ. സംഭവം പുറത്തായതോടെ ബിജെപി നേതാവ് സീമ പാത്രയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ കേസെടുത്ത ജാര്‍ഖണ്ഡ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയാണ് സീമ പാത്ര.

അതേസമയം, കഠിന പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി തന്‍റെ കദനകഥ വിവരിച്ചത് ആരുടേയും കണ്ണുകളെ ഈറനണിയിക്കും. ഇവരുടെ ശരീരത്തിലും മുഖത്തും മുറിവേറ്റ പാടുകളാണ്. ബിജെപി നേതാവ് തന്നെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ റാഞ്ചി പോലീസ് കഴിഞ്ഞയാഴ്ച പാത്രയുടെ വസതിയില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തുകയും ചൊവ്വാഴ്ച മജിസ്‌ട്രേറ്റിന് മുമ്ബാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് മകന്‍ അമ്മയനുഭവിക്കുന്ന പീഡനങ്ങള്‍ വെളിപ്പെടുത്തുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പാത്രയെ പിടികൂടിയത്.

റാഞ്ചിയിലെ അശോക് നഗര്‍ ഏരിയയിലെ വസതിയില്‍ പാത്ര വര്‍ഷങ്ങളായി യുവതിയെ ബന്ദിയാക്കി വച്ചിരുന്നതായാണ് ആരോപണം. പാത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സുനിത എന്ന സ്ത്രീ തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ഇവരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു.

ഒരു വൈറല്‍ വീഡിയോയില്‍, ശരീരത്തിലും മുഖത്തും മുറിവേറ്റ പാടുകളോടെ ആശുപത്രി കിടക്കയില്‍ കിടക്കുന്ന സുനിത, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് തന്നെ ബന്ദിയാക്കി ക്രൂരമായി പീഡിപ്പിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. പാത്ര സ്ഥിരമായി തന്നെ മര്‍ദിക്കുകയും ഇരുമ്ബ് വടി കൊണ്ട് മുഖത്ത് അടിയ്ക്കുകയും തറയില്‍ നിന്ന് മൂത്രം നക്കി കുടിപ്പിച്ചതായും അവര്‍ പറഞ്ഞു. കൂടാതെ, ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ പട്ടിണിയ്ക്കിട്ടതായും സുനിത ആരോപിച്ചു. പലപ്പോഴും പാത്രയുടെ മകനാണ് ക്രൂര ആക്രമണത്തില്‍ നിന്നും അവരെ രക്ഷിച്ചത്‌. പാത്രയുടെ മകന്‍ ആയുഷ്മാന്‍ മൂലമാണ് താന്‍ ഇന്ന് ജീവിച്ചിരിയ്ക്കുന്നത് എന്നും സുനിത വെളിപ്പെടുത്തി.

അതേസമയം, സംഭവത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജെപി നേതാവിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് ഗവര്‍ണര്‍ രമേഷ് ബൈസ് ഡിജിപി നീരജ് സിന്‍ഹയോട് ചോദിച്ചു. കൂടാതെ, വിവിധ ആദിവാസി സംഘടനകളിലെ അംഗങ്ങള്‍ ചൊവ്വാഴ്ച യുവതി ചികിത്സയില്‍ കഴിയുന്ന രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സന്ദര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular