Sunday, May 19, 2024
HomeKeralaകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ?;കാത്തിരിക്കൂ എന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ?;കാത്തിരിക്കൂ എന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ? എന്ന ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്ന്   ശശി തരൂര്‍. മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളാതെ,  കാത്തിരിക്കൂവെന്നും താന്‍ മത്സരിക്കുമോ ഇല്ലയോ എന്നത് മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയാമെന്നും തരൂര്‍ വ്യക്തമാക്കി.

‘സെപ്റ്റംബര്‍ 22നാണ് വിജ്ഞാപനം ഇറങ്ങുന്നത്. മൂന്നാഴ്ച ഇനിയും ഉണ്ട്. അതിനുള്ളില്‍ എല്ലാം മനസ്സിലാക്കി ആളുകളുമായി സംസാരിച്ച് തീരുമാനം എടുക്കണം. വിജ്ഞാപനം ഇറങ്ങാത്തതിനാല്‍ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ല. അതുവരെ കാത്തിരിക്കൂ’ തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദിമേഖലയില്‍ നിന്നുള്ള ആള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എന്ന ചോദ്യത്തിന് ഹിന്ദിയില്‍ തന്നെ തരൂര്‍ മറുപടി നല്‍കി. ‘ആ മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തിരഞ്ഞെടുപ്പിലൂടെ വരട്ടെ. ഇന്ത്യക്കാരന്‍ ആകുകയാണ് പ്രധാനം’ ഹിന്ദിയില്‍ തരൂര്‍ മറുപടി നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണെന്നും തരൂരിന് ആഗ്രഹമുണ്ടെങ്കില്‍ മല്‍സരിക്കട്ടെയെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular