Saturday, May 18, 2024
HomeAsiaമനുഷ്യന്റെ എല്ലാ സ്വത്തും പ്രകൃതി കവര്‍ന്നെടുക്കില്ല ; മഹാപ്രളയത്തിലും ചിലത് പുതുതായി തരും: പാകിസ്താനില്‍ സൃഷ്ടിച്ചത്...

മനുഷ്യന്റെ എല്ലാ സ്വത്തും പ്രകൃതി കവര്‍ന്നെടുക്കില്ല ; മഹാപ്രളയത്തിലും ചിലത് പുതുതായി തരും: പാകിസ്താനില്‍ സൃഷ്ടിച്ചത് 100 കിലോമീറ്റര്‍ വിസ്തൃതിയുള്ള വന്‍ തടാകം

സ്ലാമാബാദ്: അരക്കോടി ജനങ്ങളുടെ സ്വത്തും ഭൂമിയും കവര്‍ന്ന മഹാപ്രളയം കൊടും വരള്‍ച്ച നേരിടുന്ന പ്രദേശത്ത് സമ്മാനമായി നല്‍കിയിരിക്കുന്നത് വിശാലമായ തടാകം.

പ്രളയ ജലം നിറഞ്ഞ് 100 കിലോമീറ്ററില്‍ വന്‍ തടാകം രൂപം കൊണ്ട കാഴ്ച ജനങ്ങളെ അമ്ബരപ്പിക്കുകയാണ്. സിന്ധ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധൂ നദി കരകവിഞ്ഞ് ഒഴുകിയുണ്ടായ തടാകം 100 കിലോമീറ്ററിലേയ്‌ക്ക് വ്യാപിച്ചിരിക്കുകയാണ്. നാസയുടെ ഉപഗ്രഹമാണ് പുതുതായി ജലസംഭരണം നടന്നിരിക്കുന്ന മേഖലയുടെ ചിത്രം പുറത്തുവിട്ടത്. ആദ്യ ചിത്രത്തിലല്‍ സിന്ധു നദി ഇടതുവശത്തുകൂടെ ഒഴുകുന്ന മുന്‍കാല ചിത്രമാണ് കടും നീല നിറത്തില്‍ കാണിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ അതേ കടും നീല നിറത്തിലുള്ള ഭാഗം വളരെയേറെ പ്രദേശത്തേക്ക് വ്യാപിച്ചിരിക്കുന്നത് വ്യക്തമാണ്.

കനത്ത മഴയ്‌ക്കൊപ്പം സിന്ധു നദി കരകവിഞ്ഞതോടെയാണ് താഴ്ന്ന പ്രദേശങ്ങളിലേയ്‌ക്ക് ജലം വ്യാപിച്ചത്. ഒരാഴ്ചയായിട്ടും കെട്ടികിടക്കുന്ന ജലം താഴുന്നില്ല എന്നതിനാല്‍ സ്ഥിരമായി ജലം ലഭിക്കുന്ന തടാകമായി 100 കിലോമീറ്റര്‍ പ്രദേശം മാറുമോ എന്നതാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. കൃഷിയിടമായിരുന്ന പ്രദേശമാണ് ജലം നിറഞ്ഞ് തടാകമായതെന്നാണ് ജനങ്ങള്‍ പറയുന്നത്.

മുമ്ബ് സിന്ധു നദിയുടെ കരയില്‍ നിന്ന് കൃഷിയിടങ്ങളിലേയ്‌ക്ക് ജലമെത്തിക്കാന്‍ ചെറിയ കനാലുകളാണ് സഹായിച്ചിരുന്നത്. മഹാപ്രളയം അത്തരം എല്ലാ സംവിധാനങ്ങളേയും തകര്‍ത്തിരിക്കുകയാണ്. ഒപ്പം വന്‍തോതില്‍ എക്കലടിഞ്ഞ് കൃഷിയിടങ്ങളുടെ രൂപം തന്നെ മാറിമറിഞ്ഞിരിക്കുന്നു. ഇതിനൊപ്പമാണ് പുതിയ പ്രതിഭാസമായി തടാകവും രൂപം കൊണ്ടിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular