Sunday, May 19, 2024
HomeUSAആർട്ടെമിസ് വിക്ഷേപണ ശ്രമം രണ്ടാം തവണയും പരാജയപ്പെട്ടു

ആർട്ടെമിസ് വിക്ഷേപണ ശ്രമം രണ്ടാം തവണയും പരാജയപ്പെട്ടു

ആർട്ടെമിസ് റോക്കറ്റ് വിക്ഷേപിക്കാനുള്ള രണ്ടാം ശ്രമവും ഉപേക്ഷിച്ചതായി ശനിയാഴ്ച നാസ അറിയിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നു തിങ്കളാഴ്ച വിക്ഷേപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നാസ, അന്നുണ്ടായ ഇന്ധന ചോർച്ച ആവർത്തിച്ചതായി അറിയിച്ചു.

യാത്രയ്ക്ക് ആവശ്യമായ താപനിലയുമായി ഒരു എൻജിൻ പൊരുത്തപ്പെടുന്നില്ല എന്നതായിരുന്നു ഹൈഡ്രജൻ ചോർച്ചയ്ക്ക് കാരണം. ശനിയാഴ്ച അത് വീണ്ടും സംഭവിച്ചു.

“ഈ ലോഞ്ച് പാഡിൽ വിക്ഷേപണം സാധ്യമല്ലെന്നു ഞങ്ങൾ തീരുമാനിച്ചു,” അസോസിയേറ്റ് അഡ്‌മിനിസ്‌ട്രേറ്റർ ജിം ഫ്രീ പറഞ്ഞു. അടുത്ത വിക്ഷേപണം സെപ്റ്റംബർ ഒടുവിൽ സാധ്യമാണോ എന്നു നോക്കും. എന്നാൽ കേടുപാടുകൾ തീർക്കാൻ കൂടുതൽ സമയം എടുത്തേക്കാം.

പ്രശ്നം തീർക്കുന്നതു വരെ വിക്ഷേപണം നീട്ടി വയ്ക്കുന്നു എന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പ്രഖ്യാപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular