Tuesday, May 7, 2024
HomeIndiaതുടര്‍ പഠനം ; ഉക്രെയ്നില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

തുടര്‍ പഠനം ; ഉക്രെയ്നില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഉക്രെയ്നില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനം തുടരാന്‍ അനുമതി തേടിയുള്ള ഹര്‍ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

റഷ്യ-ഉക്രെയിന്‍ യുദ്ധത്തിന്‍റെ പ്രതിസന്ധി കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി തടസ്സപ്പെടുത്തി. ഉക്രെയ്നിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അവിടെ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിലേക്ക് നയിച്ചു. തല്‍ഫലമായി, അവരുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായി. കുട്ടികളുടെ വിദ്യാഭ്യാസം അപകടത്തിലാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 2022 ഫെബ്രുവരി മുതല്‍ വിദ്യാര്‍ത്ഥികളുടെ പഠനം പൂര്‍ണമായും നിശ്ചലമായി. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് ഇതുവരെ സമാധാനം പുനഃസ്ഥാപിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular