അബൂദബി: അബൂദബിയില്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അബൂദബിയില്‍ പത്തുവര്‍ഷത്തോളമായി ജോലി ചെയ്തു വന്ന മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ധീന്റെ മകന് സിയാദ് (36) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി താമസ സ്ഥലത്തിന് അടുത്ത് നടക്കാന്‍ പോകവേ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച്ച നാട്ടില്‍ എത്തിക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു. സിയാദ് അബൂദബി മസാര്‍ സൊല്യൂഷന്‍സ് കമ്ബനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: ജമീല. ഭാര്യ: ജസീല. മക്കള്‍: ഫര്ഹാന് (7 ), അമാന്‍ (3 ). സഹോദരങ്ങള്‍: മാസ്‍നിയ, മുഹ്സിന, ഫാതിമ ഫിദ, സൈഫുദ്ധീന്‍ കുഴിപ്പുറം(ദുബൈ), മുര്‍ഷിദ് മങ്ങാട്ടു പുലം( ദുബൈ). വേങ്ങര മണ്ഡലം കെഎംസിസി യുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ പൂര്‍ത്തിയായി.