Tuesday, May 7, 2024
HomeUSAപത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്‌കാര ചടങ്ങുകള്‍; ബ്രിട്ടീഷ് രാജ്ഞി അന്തരിച്ചാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സംസ്‌കാര ചടങ്ങുകള്‍; ബ്രിട്ടീഷ് രാജ്ഞി അന്തരിച്ചാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ

ണ്ടന്‍: ഇന്നലെ രാത്രിയാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞി മരിച്ചാല്‍ ചില പ്രത്യേക നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഇതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തായത്. മരണം സ്ഥിരീകരിച്ച്‌ കഴിഞ്ഞാല്‍ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച്‌ ‘ലണ്ടന്‍ ബ്രിജ് ഈസ് ഡൗണ്‍’ എന്നാണ് പറയുന്നത്. രാജ്യത്ത് എല്ലായിടത്തേയും പതാകകള്‍ താഴ്‌ത്തിക്കെട്ടണം. ബക്കിങ്ങാം കൊട്ടാരത്തിന്റെ വെബ്‌സൈറ്റില്‍ കറുത്ത പശ്ചാത്തലത്തില്‍ മരണവിവരം സ്ഥിരീകരിച്ച്‌ കൊണ്ടുള്ള അറിയിപ്പ് നല്‍കും.

ബ്രിട്ടന്റെ ദേശീയ മാദ്ധ്യമമായ ബിബിസി മരണവിവരങ്ങള്‍ പുറത്ത് വിടും. ബക്കിങ്ങാം കൊട്ടാരത്തിന് പുറത്തും മരണവിവരം പ്രദര്‍ശിപ്പിക്കണം. വെസ്റ്റ്മിനിസ്റ്റര്‍ ഹാളില്‍ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പത്ത് ദിവസം നീളുന്ന വലിയ വിടവാങ്ങല്‍ ചടങ്ങാണ് ഇനി നടക്കാന്‍ പോകുന്നത്. മൃതദേഹം ഇന്നാണ് ബാല്‍മോറല്‍ കൊട്ടാരത്തില്‍ നിന്ന് ബക്കിങ്ങാം കൊട്ടാരത്തില്‍ എത്തിക്കുന്നത്. തുടര്‍ന്ന് അഞ്ച് ദിവസം രാജകുടുംബാംഗങ്ങള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും വിവിഐപികള്‍ക്കും ആദരം അര്‍പ്പിക്കാനുള്ള ദിവസങ്ങളാണ്. അവസാനത്തെ മൂന്ന് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാം. 10ാം ദിവസം മാത്രമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വിന്‍ഡ്‌സര്‍ കോട്ടയില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനേയും പിതാവ് ജോര്‍ജ് ആറാമനേയും അടക്കം ചെയ്തിരിക്കുന്നതിന് സമീപമായിരിക്കും എലിസബത്ത് രാജ്ഞിയേയും അടക്കം ചെയ്യുക. രാജ്ഞിയുടെ മരണത്തിന് പിന്നാലെ ബ്രിട്ടനില്‍ ഔദ്യാഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് 10 ദിവസത്തേക്ക് നിര്‍ത്തിവച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular