Sunday, May 19, 2024
HomeAsia'ഉറക്ക ഗുളിക കഴിക്കേണ്ടിവന്നു': ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാന്‍ താരം

‘ഉറക്ക ഗുളിക കഴിക്കേണ്ടിവന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാന്‍ താരം

ഷ്യ കപ്പ് തുടങ്ങുന്നതിനു മുമ്ബ് അഫ്ഗാനിസ്താന്‍ ടീമില്‍നിന്ന് ആരും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍, ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചത്.

ഗ്രൂപ്പ് റൗണ്ടില്‍ ശ്രീലങ്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും അട്ടിമറി ജയം നേടി ഒന്നാമതായാണ് സൂപ്പര്‍ ഫോറില്‍ കടന്നത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കക്കെതിരെയും പാകിസ്താനെതിരെയും ടീം തോല്‍വി വഴങ്ങി. പാകിസ്താനെതിരെ ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ അഫ്ഗാനെ ഒരു വിക്കറ്റിന്റെ നേരിയ വ്യത്യാസത്തില്‍ മറികടന്നാണ് പാകിസ്താന്‍ ടൂര്‍ണമെന്‍റില്‍ ഫൈനലില്‍ കടന്നത്.

ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍, അവസാന ഓവറില്‍ വാലറ്റക്കാരന്‍ നസീം ഷായുടെ ഇരട്ട സിക്സറാണ് പാക്കിസ്താന് വിജയം സമ്മാനിച്ചത്. ഫസല്‍ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ ഒരേയൊരു വിക്കറ്റ് ബാക്കിനില്‍ക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 11 റണ്‍സായിരുന്നു. നസീം ഷാ ആദ്യ രണ്ടു പന്തുകളും സിക്സിലേക്ക് പറത്തിയാണ് പകിസ്താന് വിജയം സമ്മാനിച്ചത്.

തോല്‍വി അഫ്ഗാന്‍ താരങ്ങളെ ഏറെ നിരാശരാക്കി. തൊട്ടടുത്ത ദിവസം ഇന്ത്യക്കെതിരെ കളിക്കേണ്ടിയിരുന്നതിനാല്‍ തന്നെ പല താരങ്ങളും ഏറെ ക്ഷീണിതരായിരുന്നു. അന്നു രാത്രി ഉറക്ക ഗുളിക കയിക്കേണ്ടി വന്നതായി നായകന്‍ മുഹമ്മദ് നബി വെളിപ്പെടുത്തി.

മത്സരശേഷം ഗ്രൗണ്ട് വിട്ട ശേഷം ഗ്രീന്‍ ടീ കുടിക്കുകയും ശരിയായ വിശ്രമം ലഭിക്കാനായി ഉറക്ക ഗുളിക കയിക്കേണ്ടി വന്നതായും താരം പറയുന്നു. വിരാട് കോഹ്ലി ട്വന്‍റി20യില്‍ കന്നി സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യക്കെതിരെ 101 റണ്‍സിനാണ് അഫ്ഗാന്‍ പരാജയപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular