Wednesday, May 8, 2024
HomeUSAഎലിസബത്തിന്റെ മരണത്തിന് പിന്നാലെ വില്ല്യമും കെയ്റ്റും പുതിയ പദവികളിലേക്ക്; പ്രത്യേകതകള്‍ ഏറെ

എലിസബത്തിന്റെ മരണത്തിന് പിന്നാലെ വില്ല്യമും കെയ്റ്റും പുതിയ പദവികളിലേക്ക്; പ്രത്യേകതകള്‍ ഏറെ

ണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ മകന്‍ ചാള്‍സ് ആണ് ബ്രിട്ടന്റെ പുതിയ രാജാവാകുന്നത്. ചാള്‍സ് മൂന്നാമന്‍ മൂന്നാമന്‍ എന്ന പേരിലാകും ഇനി അദ്ദേഹം അറിയപ്പെടുക എന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാള്‍സ്. കൊച്ചുമകനായ വില്ല്യത്തിന്റെ പദവിയിലും മാറ്റമുണ്ടാകും.

വില്ല്യം രാജകുമാരന്‍ ഇനി മുതല്‍ ‘പ്രിന്‍സ് ഓഫ് വെയില്‍സ്’ ആയിരിക്കും. ഭാര്യ കെയ്റ്റ് മിഡില്‍ടണ്‍ ‘പ്രിന്‍സസ് ഓഫ് വെയില്‍സ്’ എന്ന സ്ഥാനവും ഏറ്റെടുക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് മുന്‍പ് കേംബ്രിഡ്ജ് ഡ്യൂക്ക് പദവിയാണ് വില്ല്യം വഹിച്ചിരുന്നത്. രാജകുടുംബത്തിന്റെ അനന്തരാവകാശികള്‍ക്കാണ് ‘പ്രിന്‍സ് ഓഫ് വെയില്‍സ്’ എന്ന പദവി ലഭിക്കാറുള്ളത്. എലിസബത്തിന്റെ മകനായ ചാള്‍സില്‍ നിന്നാണ് ഈ പദവി വില്ല്യത്തിലേക്ക് എത്തുന്നത്.

എന്നാല്‍ ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്‌ക്ക് ‘ പ്രിന്‍സസ് ഓഫ് വെയില്‍സ്’ പദവി ഉണ്ടായിരുന്നില്ല. ചാള്‍സിന്റെ ആദ്യ ഭാര്യയായ ഡയാനയോടുള്ള ബഹുമാനാര്‍ത്ഥമായിരുന്നു ഇത്. ‘പ്രിന്‍സസ് ഓഫ് വെയില്‍സ്’ എന്ന പദവി അവസാനമായി വഹിച്ചത് ഡയാന രാജകുമാരിയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെയാണ് പിന്മുറക്കാരുടെ ചുമതലകളിലും മാറ്റങ്ങള്‍ വന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular