Sunday, May 19, 2024
HomeKeralaവിഴിഞ്ഞം സമരം കരുത്താര്‍ജ്ജിക്കുന്നു ; സമരത്തിനിറങ്ങാന്‍ മാര്‍ ആലഞ്ചേരിയുടെ ആഹ്വാനം

വിഴിഞ്ഞം സമരം കരുത്താര്‍ജ്ജിക്കുന്നു ; സമരത്തിനിറങ്ങാന്‍ മാര്‍ ആലഞ്ചേരിയുടെ ആഹ്വാനം

വിഴിഞ്ഞം തുറമുഖ സമരത്തിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്തുണ. തുറമുഖ കവാടത്തിലേയ്ക്ക് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെസിബിസിയില്‍ അംഗങ്ങളായ രൂപതകള്‍ക്ക് പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്‍കി. കെസിബിസിയുടെ നേതൃത്വത്തില്‍ ഈ മാസം ജനബോധന യാത്ര നടത്തും.

സെപ്റ്റംബര്‍ 14ന് മൂലമ്പളളിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.18നു വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം ഇന്ന് ഇരുപത്താറാം ദിവസമാണ്. വൈദികരടക്കം ആറുപേരാണ് ഉപവാസമിരിക്കുന്നത്. തീര സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിറുത്തിവെക്കുക. തുറുമുഖത്തിന്റെ ആശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച് വിദഗ്ധ പഠനം നടത്തുക. തീരദേശവാസികളുടെ ആശങ്കകള്‍ അകറ്റുക. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പു നല്‍കുക.

മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക തുടങ്ങി കൊച്ചിയില്‍ ടെട്രാ പോഡ് കടല്‍ഭിത്തി നിര്‍മ്മാണം ഫോര്‍ട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക. കണ്ണമാലി പുത്തന്‍തോടു മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ കടല്‍ഭിത്തി നിര്‍മ്മാണത്തിന് ആവശ്യമായ പണം അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വയ്ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular