Saturday, May 18, 2024
HomeAsiaചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്ബര്‍ 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112-ല്‍ വിളിക്കണം

ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്ബര്‍ 1098 ഇനി പ്രവര്‍ത്തിക്കില്ല ; പകരം 112-ല്‍ വിളിക്കണം

കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് ലൈന്‍ നമ്ബറായ 1098 കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുകയാണ്.

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ ഈ നമ്ബര്‍ 112 എന്ന ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്ബറുമായി ലയിപ്പിച്ചിരിക്കുന്നു.

എല്ലാ അടിയന്തര കോളുകള്‍ക്കും ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ (1098) 112-മായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി മനോജ് കത്തിലൂടെ അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷനുകളുടെയും സിഡാക് എന്ന സെന്‍ട്രല്‍ കംപ്യൂട്ടര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെയും സഹായത്തോടെയാണ് 112 ഇന്ത്യ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനതല നോഡല്‍ ഓഫീസര്‍മാരെയും രണ്ടാം ലെവല്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മിഷന്‍ വത്സലയ പ്രകാരം 1098 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 112 ലേക്ക് ലിങ്ക് ചെയ്യപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular