Friday, May 17, 2024
HomeUSAമാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണത്തിനു 19 ബിഷപ്പുമാർ പങ്കെടുക്കും

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണത്തിനു 19 ബിഷപ്പുമാർ പങ്കെടുക്കും

ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത് രൂപതാദ്ധ്യക്ഷനായി  മാർ ജോയി ആലപ്പാട്ട് പിതാവിന്റെ സ്ഥാനാരോഹണത്തിന്റെയും കഴിഞ്ഞ 21 വർഷം രൂപതയെ നയിച്ച   മാർ ജേക്കബ് അങ്ങാടിയത്തു പിതാവിന്റെ വിരമിക്കലിന്റെയും ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.

രൂപതാ ആസ്ഥാനത്ത്   വെള്ളിയാഴ്ച  വിളിച്ചു ചേർത്ത പത്ര സമ്മേനത്തിൽ ഈ ധന്യമുഹൂർത്തത്തിന്റെ ഒരുക്കങ്ങളെക്കുറിച്ച്  വിവിധ  കമ്മിറ്റികളുടെ ചെയർമാൻമാർ മാധ്യമ പ്രവർത്തകരോട്  വിശദീകരിക്കുകയും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

പത്ര സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്അങ്ങാടിയത്ത്  , നിയുക്ത രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ,  ജനറൽ കൺവീനറായ വികാരി ജനറാളും   കത്തിഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പള്ളി , ആഘോഷ കമ്മിറ്റി ചെയർമാൻ  ജോസ് ചാമക്കാലാ, PRO  ജോർജ് അമ്പാട്ട്,  ചാൻസലർ ഫാ. ജോർജ് ധാനവേലി, പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, സണ്ണി വള്ളിക്കളം തുടങ്ങിയവരും, മാധ്യമ പ്രവർത്തകരായ ജോസ് കണിയാലി , ബിജു കിഴക്കേക്കുറ്റ്, പ്രിൻസ് മാഞ്ഞൂരാൻ, റോയി മുളകുന്നം, ബിജു സക്കറിയാ, സാജു കണ്ണമ്പള്ളി, അലൻജോർജ്, സിമി ജെസ്റ്റോ, മോനു വർഗ്ഗീസ്സ് തുടങ്ങിയവരും പങ്കെടുത്തു.

സഭയോടൊത്ത് സഭയുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിച്ചുവെന്നുള്ളത് വലിയ കൃതാർത്ഥത  നൽകുന്നുവെന്ന്   കഴിഞ്ഞ 21 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി മാർ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു.

ബഹുമാനപ്പെട്ട അങ്ങാടിയത്തു പിതാവ് തുടങ്ങി വച്ച എല്ലാ പ്രവർത്തനങ്ങളുംപൂർണ്ണമായി തുടർന്നു കൊണ്ടു പോകുമെന്ന്  മാർ ജോയി ആലപ്പാട്ട് പറഞ്ഞു .

ഒക്ടോബർ ഒന്ന്  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സ്ഥാനാരോഹണ തിരുകർമ്മങ്ങൾക്ക് കാർഡിനൽ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികനും , ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ എന്നിവർ സഹ കാർമ്മികരും ആയിരിക്കും.  ഡിട്രോയിറ്റ് കാൽഡിയൻ ബിഷപ്പ് പ്രാൻസ്സീസ് കാൾബാറ്റ്  വചന സന്ദേശം  നൽകുന്നതുമാണ്. വിവിധ അമേരിക്കൻ രൂപതകളെയും, ഈസ്റ്റേൺ ചർച്ച് രൂപതകളെയും , വിവിധ സീറോ മലബാർ രൂപതകളെയുംപ്രതിനിധീകരിച്ച്  19 ബിഷപ്പുമാരും, 100 ൽ അധികം വൈദികരും, 60 ൽ പരം  സന്യസ്തരും ഈ തിരുകർമ്മങ്ങളിൽ  പങ്കെടുക്കുന്നു.

ശുശ്രുഷകൾക്ക് ശേഷം കാർഡിനൽ ജോർജ് ആലഞ്ചേരി ആശംസകൾ  അർപ്പിച്ചു സംസാരിക്കുന്നതും, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും, ബിഷപ്പ് മാർ ജോയിആലപ്പാട്ടും നന്ദി  പറയുന്നതുമായിരിക്കും.

12:00 – 1:30 ഉച്ചഭക്ഷണം

1:30 – 3:00 പൊതുയോഗം.

പൊതുയോഗത്തിൽ വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു.

പത്ര സമ്മേളനത്തിൽ  പ്രോഗ്രാമുകളെപ്പറ്റി ഫാ.ജോർജ് ധാനവേലിയും, പാർക്കിംഗ് സംവിധാനത്തെപ്പറ്റി ജോസ് ചാമക്കാലയും, കത്തിഡ്രൽ പള്ളിയിലെ ഒരുക്കങ്ങളെപ്പറ്റി ഫാ. തോമസ് കടുകപ്പള്ളിയും വിശദികരിക്കുകയുണ്ടായി. PRO ജോർജ് അമ്പാട്ട് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular