Saturday, May 18, 2024
HomeUSAകൗണ്ടി ജഡ്ജ് കെ പി ജോര്‍ജിന് വര്‍ണവെറിയന്മാരുടെ ശകാരവര്‍ഷവും ഭീഷണിയും

കൗണ്ടി ജഡ്ജ് കെ പി ജോര്‍ജിന് വര്‍ണവെറിയന്മാരുടെ ശകാരവര്‍ഷവും ഭീഷണിയും

ഹ്യൂസ്റ്റണ്‍: ടെക്‌സസിലെ ഫോട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് ശ്രി കെ പി  ജോര്‍ജിന് അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പേജിലും പ്രൈവറ്റ് മെസേജിലും ഭീഷണികള്‍ കൊണ്ട് നിറയ്ക്കുകയാണ് എതിരാളിയുടെ പ്രവര്‍ത്തകര്‍. പരാജയം ഉറപ്പാക്കിയ എതിരാളിയുടെ പ്രവര്‍ത്തകര്‍ സകല നിയന്ത്രണവും വിട്ടാണ് പെരുമാറുന്നത്.
‘നീ ഈ രാജ്യത്തു ജനിച്ചവനല്ല പിന്നെ നിനക്ക് എങ്ങനെ ഞങ്ങളെ ഭരിക്കാനാകും’ ഒരാള്‍ ചോദിക്കുന്നു.
‘ഈ രാജ്യം ഞങ്ങളുടേതാണ്. ഇവിടെ ഞങ്ങള്‍ ഭരിക്കും. പരിപാടി നിര്‍ത്തി നിന്റെ രാജ്യത്തേക്ക് പൊയ്ക്കൊള്ളുക അല്ലെങ്കില്‍ വിവരം അറിയും’ മറ്റൊരാളുടെ വക.
‘നിന്റെ മുന്‍പില്‍ തല കുമ്പിടാന്‍ ഞങ്ങളില്ല. അങ്ങനെ വന്നാല്‍ നിന്റെ വരും തലമുറയെത്തന്നെ ഞങ്ങള്‍ ശിക്ഷിക്കും’ ഒരാള്‍ ബൈബിള്‍ ഉദ്ധരിച്ചുകൊണ്ട് പറയുന്നു.
‘ഒരു ഹിസ്പാനിക്ക് പോലുമല്ലാത്ത നിനക്ക് ഈ രാജ്യം വഴങ്ങില്ല’
ഇങ്ങനെ പോകുന്നു വര്ണവെറിയന്മാരുടെ കമന്റുകള്‍. കമന്റുകള്‍ക്കൊപ്പം എതിരാളിയായ ട്രെവര്‍ നെയ്ല്‍സിന്റെ വെബ്‌സൈറ്റ് പരസ്യമായി ചേര്‍ക്കാനും ഇവര്‍ മറന്നിട്ടില്ല.

സ്വന്തം ഫേസ്ബുക് പേജില്‍ക്കൂടി കമെന്റ് ചെയ്യുന്ന ഇവരെല്ലാം തന്നെ വെളുത്ത വര്‍ഗ്ഗക്കാരാണ്. ട്രംപിസം തലയ്ക്കു പിടിച്ചവരാണെന്നതില്‍ സംശയമില്ല. ഇവയെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി തന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ മുഴുകി മുന്നോട്ടുപോകുകയാണ് ജഡ്ജ് കെ പി ജോര്‍ജ്.

‘ഞാന്‍ വിശ്വസിക്കുന്ന എന്റെ ദൈവം എന്നോടൊപ്പം ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ഭയക്കണം’ എന്നാണ് ഈ പത്തനംതിട്ടക്കാരന്റെ ആത്മവിശ്വാസം നിറഞ്ഞ മറുപടി. പരാതിപ്പെടാന്‍പോലും തയ്യാറാകാത്ത ജോര്‍ജിന്റെ പിന്നില്‍ ഇന്ത്യക്കാര്‍ അണിനിരന്നിട്ടുണ്ട്.

മലയാളികള്‍ ‘എനിക്കെന്തു ചേതം’ എന്ന രീതി അവലംബിച്ചിരിക്കുകയാണ് എങ്കിലും വ്യക്തികളും സംഘടനകളുമായി കുറെ പേരെങ്കിലും മുന്നോട്ടുവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. കാരണം ഇതിങ്ങനെ അനുവദിച്ചാല്‍ നമ്മുടെ വളര്‍ന്നുവരുന്ന തലമുറകള്‍ക്കും ദോഷം ചെയ്യും എന്ന ബോധം ചിലരിലെങ്കിലും ഉദിച്ചിട്ടുണ്ട്.

കഴിഞ്ഞ നാലുവര്‍ഷമായി ഫോട്‌ബെന്‍ഡ് കൗണ്ടിയില്‍ തന്റെ ഭരണകാലത്തു കൈക്കൊണ്ട നടപടികളെ അഭിമാനത്തോടെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു മുന്നേറുകയാണ് ശ്രി ജോര്‍ജ്. പതിനാറു വര്‍ഷം കൗണ്ടി ജഡ്ജായിരുന്ന റോബര്‍ട്ട് ഹെബെര്‍ട്ടിനെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പിച്ചാണ് 2019 ല്‍ ജോര്‍ജ് അധികാരത്തിലെത്തിയത്. 2018 ലെ ഹാര്‍വി കൊടുങ്കാറ്റില്‍ കൗണ്ടിയുടെ ഭൂരിഭാഗവും വെള്ളത്തില്‍ മുങ്ങിയപ്പോള്‍ കൗണ്ടി ഗവണ്മെന്റിനു ഒന്നും ചെയ്യാന്‍ കഴിയാതെ പകച്ചു നിന്നു. കാരണം ഒരു എമര്‍ജന്‍സി മാനേജ്മന്റ് പദ്ധതി കൗന്റിക്കില്ലായിരുന്നു. അന്ന് ജോര്‍ജിന്റെ മുഖ്യ വിമര്‍ശനവും അതുതന്ന ആയിരുന്നു.

തിരഞ്ഞെടുപ്പില്‍ വിജയം കണ്ട കെ പി ജോര്‍ജ് ആദ്യം ചെയ്തത് കൗണ്ടിക്ക് ഒരു എമര്‍ജന്‍സി മാനേജ്മന്റ് സിസ്റ്റം ഉണ്ടാക്കി. തുടര്‍ന്ന് വന്ന കോവിഡ് മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിഞ്ഞു എന്നത് ജനങ്ങള്‍ക്ക് മതിപ്പുണ്ടാക്കി. ഒപ്പം രാഷ്ടീയമോ ദേശീയതയോ  നോക്കാതെ ആവശ്യം പറഞ്ഞു വിളിക്കുന്ന എല്ലാവര്ക്കും പ്രാപ്യനായ ജനകീയ നേതാവായി ജോര്‍ജ് മാറുകയായിരുന്നു.

എത്ര തിരക്കിലും ഇന്ത്യക്കാരുടെ പ്രത്യേകിച്ചും മലയാളികളുടെ എല്ലാ പരിപാടികള്‍ക്കും കെ പി പങ്കെടുക്കാറുണ്ട്. കൗണ്ടി നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്റേണ്‍ഷിപ്,  ജോലി സാദ്ധ്യതകള്‍ മറ്റു കമ്മ്യൂണിറ്റി പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഇവയെകുറിച്ചുള്ള വിവരങ്ങള്‍ മലയാളി അസോസിയേഷനുമായി പങ്കുവെക്കാമെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ശ്രി കെ പി ജോര്‍ജ്‌ന്റെ വിജയത്തിനായി അന്‍പതോളം പേരടങ്ങുന്ന മലയാളികളും ഉള്‍പ്പെട്ട സംഘം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു. കൂടുതല്‍ ആളുകളെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ പി യെ കൂടാതെ കോര്‍ട്ട് ജഡ്ജിമാരായി ജൂലി മാത്യു, സുരേന്ദ്രന്‍ പട്ടേല്‍, ഡാന്‍ മാത്യു (ടെക്‌സാസ് സെനറ്റ് ) ജെയ്സണ്‍ ജോര്‍ജ് എന്നീ മലയാളികളും മത്സരരംഗത്തുണ്ട്. എല്ലാ മലയാളികളും രംഗത്തിറങ്ങി വോട്ടുചെയ്താല്‍ ഇവരെ അനായാസം ജയിപ്പിച്ചെടുക്കാന്‍ സാധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular