Saturday, May 18, 2024
HomeIndiaഡല്‍ഹിയിലെ ആശുപത്രിയില്‍ ജാമിഅ വിദ്യാര്‍ഥികള്‍ തമ്മില്‍ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്കേറ്റു

ഡല്‍ഹിയിലെ ആശുപത്രിയില്‍ ജാമിഅ വിദ്യാര്‍ഥികള്‍ തമ്മില്‍ വെടിവെപ്പ്; ഒരാള്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ഓഖ്‌ലക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ വെടിവെപ്പ്. വ്യാഴാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്.

സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു.

ആശുപത്രിയില്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയയിലെ രണ്ട് വിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ വിദ്യാര്‍ഥിക്ക് തന്നെയാണ് വെടിയേറ്റത്. സര്‍വകലാശാല ലൈബ്രറിക്കുള്ളില്‍ തുടങ്ങിയ സംഘര്‍ഷത്തിന്റെ അവസാനമാണ് വെടിവെപ്പ് നടന്നത്. ലൈബ്രറിയിലുണ്ടായ തര്‍ക്കത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരുന്നു.

ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയായ വിദ്യാര്‍ഥി 26 കാരനായ നൊമാന്‍ ചൗധരിക്ക് ജാമിയ ലൈബ്രറിയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.

അദ്ദേഹത്തെ ചികിത്സക്കായി ഹോളി ഫാമിലി ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ സുഹൃത്ത് നൗമാന്‍ അലി അദ്ദേഹത്തെ കാണാന്‍ വന്നു. പിന്നാലെ രണ്ടാമത്തെ സംഘത്തിലെ വിദ്യാര്‍ഥി ഹരിയാനയിലെ മേവാത്തില്‍ നിന്നുള്ള സലാല്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ആശുപത്രിയിലെത്തിയ ശേഷം എമര്‍ജന്‍സി വാര്‍ഡിന് പുറത്ത് നൗമാന്‍ അലിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നൗമാന്‍ അലിയുടെ തലയോട്ടിയില്‍ മുറിവേറ്റതായി പൊലീസ് പറഞ്ഞു.

വെടിവെപ്പുണ്ടായ സമയം ആശുപത്രിയില്‍ അല്‍പ്പം പരിഭ്രാന്തി ഉണ്ടാക്കി. നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു.

നാട്ടില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അതില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ആശുപത്രിയില്‍ നിന്നും ഇവര്‍ പരിസ്പരം തര്‍ക്കമുണ്ടാവുകയും വെടിവെപ്പു നടക്കുകയുമായിരുന്നുവെന്ന് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു.

നൗമാന്‍ അലിയെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. പൊലീസ് എത്തി മൊഴിയെടുക്കും. സംഭവസ്ഥലം പരിശോധന നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular