Sunday, May 5, 2024
HomeCinemaതാരപുത്രന്മാര്‍ ഒന്നിക്കുന്നു; 'കിങ് ഓഫ് കൊത്ത'യില്‍ ദുല്‍ഖറിനൊപ്പം ​ഗോകുല്‍ സുരേഷും

താരപുത്രന്മാര്‍ ഒന്നിക്കുന്നു; ‘കിങ് ഓഫ് കൊത്ത’യില്‍ ദുല്‍ഖറിനൊപ്പം ​ഗോകുല്‍ സുരേഷും

ലയാളികളുടെ ഫയര്‍ബ്രാന്‍ഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും നായകരായി എത്തുന്നത് ജോഷിയുടെ സിനിമകളില്‍ ആണെങ്കില്‍ തിയറ്ററുകള്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ കൊണ്ട് ഇളകി മറിയും.

മമ്മൂട്ടിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി. സിനിമയില്‍ സുരേഷ് ഗോപിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിനുശേഷം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഒരുമിച്ച്‌ അഭിനയിച്ചത്. ഇപ്പോള്‍ ജോഷിയുടെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരപുത്രന്മാരും ഒരുമിച്ച്‌ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്.

അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ ​ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. ഒരു പിരീഡ് ആക്ഷന്‍ ത്രില്ലറായിരിക്കും ‘കിങ് ഓഫ് കൊത്ത’. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ എഴുതിയ അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മിയും നൈല ഉഷയും ചിത്രത്തിലുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി കിങ് ഓഫ് കൊത്തയില്‍ എത്തും. ദുല്‍ഖറിന്റെ തന്നെ നിര്‍മ്മാണ കമ്ബനിയായ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം, തെലുങ്കില്‍ ‘സീതാ രാമ’വും ഹിന്ദിയില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ നല്‍കിയ വിജയത്തിളക്കത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍.
രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും ​ദുല്‍ഖറിന്റെ നായികമാരായി എത്തിയ സീതാ രാമം റിലീസ് ദിനം മുതല്‍ ബോക്സ് ഓഫിസില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് ദിവസം കൊണ്ട് 65 കോടിയാണ് ചിത്രം നേടിയത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ആര്‍ ബല്‍കിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനും ദുല്‍ഖറിനെ അഭിനന്ദിക്കുകയാണ് സിനിമാ ലോകം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular