Sunday, May 19, 2024
HomeIndiaകോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍

കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍

ബംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസിനെയും നിരോധിക്കണമെന്ന് കര്‍ണാട ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.

തീവ്ര സംഘടനയായ പോപുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘നമ്മുടെ രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ തീവ്രവാദ സംഘടനകളെ കോണ്‍ഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു’ -നളിന്‍ കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞത് -ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

രണ്ട് ദിവസം മുമ്ബാണ് രാജ്യത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും പ്രവര്‍ത്തന നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular