Sunday, May 19, 2024
HomeCinema'എനിക്കു മാത്രമായി റൂമിലേക്ക് ബിയര്‍ കൊടുത്തുവിടും'; രഹസ്യം വെളിപ്പെടുത്തി ജയറാം

‘എനിക്കു മാത്രമായി റൂമിലേക്ക് ബിയര്‍ കൊടുത്തുവിടും’; രഹസ്യം വെളിപ്പെടുത്തി ജയറാം

റെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണി രത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ തിയറ്ററുകളില്‍ എത്തി.

വന്‍താരനിരയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ശക്തമായ വേഷത്തില്‍ ജയറാമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആള്‍വാര്‍കടിയാന്‍ നമ്ബി എന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. ഈ കഥാപാത്രം ചെയ്യാന്‍ ജയറാം ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പൊന്നിയിന്‍ സെല്‍വന്‍ സെറ്റിലെ ഒരു രഹസ്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

വയറുണ്ടാക്കാന്‍ തായ്ലന്‍ഡില്‍ ഷൂട്ട് നടക്കുന്ന സമയത്ത് മണിരത്നം തന്റെ മുറിയിലേക്ക് ബിയര്‍ വരെ കൊടുത്തുവിട്ടിട്ടുണ്ടെന്നാണ് ജയറാം പറഞ്ഞത്. രു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം രഹസ്യം വെളിപ്പെടുത്തിയത്. എനിക്ക് മാത്രമായി സെറ്റില്‍ ഭക്ഷണമുണ്ടായിരുന്നു. ഇന്റര്‍വ്യൂവില്‍ പറയാന്‍ പാടില്ലാത്തതാണ്. തായ്ലാന്‍ഡില്‍ ഷൂട്ടിങ് നടക്കുമ്ബോള്‍ എനിക്ക് മാത്രമായി റൂമിലേക്ക് ബീയര്‍ കൊടുത്തുവിടും. ഷൂട്ടിങ് കഴിയുന്നതുവരെ എന്റെ മുഖത്ത് നോക്കാതെ വയറിലേക്കാണ് അദ്ദേഹം നോക്കിക്കൊണ്ടിരുന്നത്.- ജയറാം പറഞ്ഞു.

അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുമുലു എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം കുറഞ്ഞിരിക്കുന്ന സമയത്താണ് മണിരത്നം തന്നെ സമീപിക്കുന്നത് എന്നാണ് ജയറാം പറയുന്നത്. അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്റെ അച്ഛനായി അഭിനയിക്കുന്ന അവസരത്തില്‍ സിക്സ് പാക്കൊക്കെ ആക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനേക്കുറിച്ച്‌ അല്ലു അര്‍ജുനോട് പറയുകയും ചെയ്തിരുന്നു. മൂന്നു മാസത്തെ ഷൂട്ടിങ് കൊണ്ട് ശരീരഭാരം കുറഞ്ഞിരുന്നു. അങ്ങനെയിരിക്കേയാണ് മണി സാര്‍ വിളിച്ചിട്ട് കഥാപാത്രത്തേക്കുറിച്ച്‌ പറഞ്ഞത്. രണ്ടു വര്‍ഷത്തേക്ക് കുടുമി മാത്രമേ തലയിലുണ്ടാവൂ, വയര്‍ ഉണ്ടാക്കണം എന്നു പറഞ്ഞു. ഇപ്പോഴാണ് ശരീരം ഇങ്ങനെയാക്കിയെടുത്തത് എന്നാണ് അപ്പോള്‍ തോന്നിയത്. പക്ഷേ, ഇതുപോലൊരു കഥാപാത്രം ഇനി കിട്ടില്ലല്ലോ. അതോടെ ഭക്ഷണം കഴിച്ചു തുടങ്ങിയെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കി ഒരുക്കിയ ചിത്രം പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പറയുന്നത്. രാജ രാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാര്‍ത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular