Saturday, May 18, 2024
HomeIndiaഎയർ ഇന്ത്യ സാൻ ഫ്രാന്സിസ്കോ ഫ്ലൈറ്റുകൾ വർധിപ്പിക്കുന്നു

എയർ ഇന്ത്യ സാൻ ഫ്രാന്സിസ്കോ ഫ്ലൈറ്റുകൾ വർധിപ്പിക്കുന്നു

എയർ ഇന്ത്യ സാൻ ഫ്രാന്സിസ്കോയിലേക്കു ആറു ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു. ഒക്ടോബറിനും ഡിസംബറിനും ഇടയിൽ ഇവ ആരംഭിക്കും.

ഇതോടെ ഇന്ത്യയിൽ നിന്ന് യു എസിലേക്കുള്ള ഫ്ലൈറ്റുകൾ ആഴ്ചയിൽ 34ൽ നിന്ന് 40 ആവും.

മുംബൈയിൽ നിന്നു സാൻ ഫ്രാന്സിസ്കോയിലേക്കു ആഴ്‌ചയിൽ മൂന്നു സർവീസ് ആണ് ഉദ്ദേശിക്കുന്നത്. ബംഗളൂരുവിൽ നിന്നു ആഴ്‌ചയിൽ മൂന്നു ഉണ്ടായിരുന്നത് പുനഃസ്ഥാപിക്കും.

ഇതോടെ എയർ ഇന്ത്യയുടെ സാൻ ഫ്രാന്സിസ്കോ ഫ്ലൈറ്റുകൾ ആഴ്ചയിൽ 16 ആയി ഉയർന്നു. ഡൽഹി, മുംബൈ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ളവ നിർത്താതെ പറക്കും.

പത്തു മാസം മുൻപ് ടാറ്റയുടെ ഉടമസ്ഥതയിലെത്തിയ എയർ ഇന്ത്യ അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ലണ്ടൻ, ബിർമിങ്ങാം എന്നീ യുകെ ഫ്ലൈറ്റുകളും വർധിപ്പിക്കും. ആഴ്ചയിൽ 5,000 സീറ്റ് കൂടുമെന്നു അവർ പറഞ്ഞു.  ബിർമിങ്ങാമിലേക്കു ആഴ്ചയിൽ അഞ്ചു ഫ്ലൈറ്റുകളാണ് കൂട്ടുക. മൂന്നെണ്ണം ഡൽഹിയിൽ നിന്നും രണ്ടെണ്ണം അമൃത്സറിൽ നിന്നും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular