Saturday, May 18, 2024
HomeIndiaഅ​പ​സ്മാ​രം എളുപ്പത്തില്‍ കണ്ടെത്താന്‍ അല്‍ഗോ​രി​തം വി​ക​സിപ്പി​ച്ച്‌ ഗ​വേ​ഷ​ക​ര്‍

അ​പ​സ്മാ​രം എളുപ്പത്തില്‍ കണ്ടെത്താന്‍ അല്‍ഗോ​രി​തം വി​ക​സിപ്പി​ച്ച്‌ ഗ​വേ​ഷ​ക​ര്‍

ബെംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്.സി) ഗവേഷകര്‍ അപസ്മാരം എളുപ്പത്തിലും കൃത്യതയോടെയും കണ്ടുപിടിക്കാനും അത് ഏത് വിഭാഗത്തില്‍ പെടുന്നുവെന്ന് തിരിച്ചറിയാനും കഴിയുന്ന ഒരു അല്‍ഗോരിതം വികസിപ്പിച്ചെടുത്തു.

തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്നലുകളുടെ ഉത്ഭവ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്.

കാര്യക്ഷമവും വേഗത്തിലുള്ളതുമായ രോഗനിര്‍ണയവും വര്‍ഗ്ഗീകരണവും നടത്താന്‍ ന്യൂറോളജിസ്റ്റുകളെ സഹായിക്കുന്ന ഒരു രീതിയാണിത്. ഐ.ഐ.എസ്.സി.യിലെ ഇലക്‌ട്രോണിക് സിസ്റ്റംസ് എഞ്ചിനീയറിംഗ് വകുപ്പ് (ഡി.ഇ.എസ്.ഇ.) പ്രൊഫസര്‍ ഹാര്‍ദിക് ജെ. പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് അല്‍ഗോരിതം വികസിപ്പിച്ചെടുത്തത്. ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) സഹകരണവുമുണ്ടായിരുന്നു.

അല്‍ഗോരിതത്തിനുള്ള പേറ്റന്‍റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും എയിംസ് ഋഷികേശിലെ വിദഗ്ധര്‍ വിശ്വാസ്യതയ്ക്കായി ഇത് പരിശോധിക്കുകയാണെന്നും ക്ലിനിക്കല്‍ പരിശോധന നടത്തേണ്ടതുണ്ടെന്നും ഡി.ഇ.എസ്.ഇ അസി. പ്രൊഫസര്‍ ഹാര്‍ദിക് ജെ.പാണ്ഡ്യ പറഞ്ഞു. അപസ്മാര രോഗിയെ തിരിച്ചറിയാന്‍ നിലവില്‍ സ്വീകരിക്കുന്ന രീതിക്ക് ധാരാളം സമയം ആവശ്യമാണെന്നും പിശകുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular