Saturday, May 18, 2024
HomeIndiaപോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് ഓഫീസുകള്‍ സീല്‍ ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് ഓഫീസുകള്‍ സീല്‍ ചെയ്തു

ല്‍ഹി:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ സീല്‍ ചെയ്തു. യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഷഹീന്‍ ബാഗ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജെയ്ദ് അപ്പാര്‍ട്ട്മെന്റിന്റെ താഴത്തെ നില, അബു ഫസല്‍ എന്‍ക്ലേവ് ജാമിയ നഗറിലെ ഹിലാല്‍ വീടിന്റെ താഴത്തെ നില, തെഹ്രി മന്‍സില്‍ ജാമിയ എന്നിവ യുഎപിഎ സെക്ഷന്‍ 8 പ്രകാരം സീല്‍ ചെയ്തു.

സെപ്തംബര്‍ 27നാണ് പോപ്പുലര്‍ ഫ്രണ്ടിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇസ്ലാമിക സംഘടനയ്ക്ക് ഐസിസ് പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായി ‘ബന്ധം’ ഉണ്ടെന്നും രാജ്യത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് നിരോധനം.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, കാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍, കേരള എന്നീ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular