Saturday, May 4, 2024
HomeIndiaഗെഹ്‌ലോട്ട് പക്ഷത്തെ എം.എല്‍.എമാരുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തി; ഇന്ന് ഡല്‍ഹി സന്ദര്‍ശിക്കും

ഗെഹ്‌ലോട്ട് പക്ഷത്തെ എം.എല്‍.എമാരുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തി; ഇന്ന് ഡല്‍ഹി സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് അശോക് ഗെഹ്ലോട്ട് പക്ഷത്തെ നേതാക്കളുമായും എം.എല്‍.എമാരുമായും കൂടിക്കാഴ്ച നടത്തി.

ഗെഹ്ലോട്ടിന്‍റെ വിശ്വസ്തനായ പ്രതാപ് സിങ് ഖാചാരിയവാസ് രാജേന്ദ്ര ഗുഡ എന്നിവരുള്‍പ്പടെയുള്ള നിരവധി നേതാക്കളുമായി ജയ്പൂരില്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തി.

പ്രതിസന്ധിക്കിടെ പൈലറ്റ് ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പോയി. ദുര്‍ഗ പൂജക്ക് ശേഷമായിരിക്കും അദ്ദേഹം തിരിച്ച്‌ രാജസ്ഥാനിലേക്ക് മടങ്ങുക.

കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് നിയമസഭ പാര്‍ട്ടി യോഗം ഉടന്‍ നടക്കുമെന്നും പൈലറ്റ് കാമ്ബ് അവകാശപ്പെട്ടു. പാര്‍ട്ടി നിരീക്ഷകര്‍ രാജസ്ഥാന്‍ എം.എല്‍.എമാരുമായി വ്യക്തിപരമായി സംസാരിക്കുന്നതില്‍ തനിക്ക് കുഴപ്പമില്ലെന്നും ശേഷം അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് ഒറ്റവരി പ്രമേയം പാസാക്കണമെന്നും സച്ചിന്‍ പൈലറ്റ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

കോണ്‍ഗ്രസ് അധ്യ‍ക്ഷ തെരഞ്ഞടുപ്പിലേക്ക് അശോക് ഗെഹ്‌ലോട്ട് മത്സരിക്കുകയും പകരം രാജസ്ഥാന്‍ മുഖ്യമന്ത്രിയായി പൈലറ്റിനെ തെരഞ്ഞെടുക്കാനിരുന്നതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഗെഹ്‌ലോട്ടിന്‍റെ വിശ്വസ്തരായ 82 എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ രാജി ഭീഷണിയുമായി രംഗത്തെത്തി. പിന്നീട് അധ്യക്ഷ തെരഞ്ഞടുപ്പിലേക്ക് മത്സരിക്കാനില്ല മുഖ്യമന്ത്രി സ്ഥാനം മതിയെന്ന് ഗെഹ്‌ലോട്ട് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular