Saturday, May 18, 2024
HomeIndiaബിലാസ്പുര്‍ എയിംസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

ബിലാസ്പുര്‍ എയിംസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

സിംല: 1690 കോടിയിലധികം രൂപ ചെലവി‌ല്‍ ദേശീയപാത-105ല്‍ പിഞ്ചോര്‍മുതല്‍ നലഗഢ്‌വരെ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.

ബിലാസ്പുര്‍ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 350 കോടി രൂപ ചെലവില്‍ നലഗഢില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഉപകരണ പാര്‍ക്കിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. ബന്ദ്‌ലയിലെ ഗവണ്മെന്റ് ഹൈഡ്രോ എന്‍ജിനിയറിങ് കോളേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, വിജയദശമിയുടെ ശുഭവേളയില്‍ എല്ലാവര്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യാന്‍ പ്രതിജ്ഞയെടുക്കുന്ന ‘പഞ്ചപ്രാണി’ന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ഈ മഹോത്സവം എല്ലാവര്‍ക്കും പുതിയ ഊര്‍ജം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വിജയദശമിക്കു ഹിമാചലില്‍ എത്താനുള്ള ഭാഗ്യം ഭാവിയിലെ ഓരോ വിജയത്തിനും ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രൂപത്തില്‍ ഇരട്ടിസമ്മാനമാണു ബിലാസ്പുരിനു ലഭിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കുളു ദസറയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിരേഖപ്പെടുത്ത‌ിയ അദ്ദേഹം രാജ്യത്തിന്റെ ക്ഷേമത്തിനായി രഘുനാഥഭഗവാനോടു പ്രാര്‍ഥിക്കുമെന്നും പറഞ്ഞു. താനും സഹപ്രവര്‍ത്തകരും ഈ പ്രദേശത്തു ജോലിചെയ്യുകയും താമസിക്കുകയുംചെയ്തിരുന്ന പഴയകാലത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. ഹിമാചല്‍ പ്രദേശിന്റെ വികസനയാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular