Sunday, May 19, 2024
HomeCinema'ചോളരാജ ഭരണകാലത്ത് ഹിന്ദുമതമില്ല'; വെട്രിമാരനെ പിന്തുണച്ച്‌ കമല്‍ഹാസന്‍

‘ചോളരാജ ഭരണകാലത്ത് ഹിന്ദുമതമില്ല’; വെട്രിമാരനെ പിന്തുണച്ച്‌ കമല്‍ഹാസന്‍

ചെന്നൈ: ചോളരാജ ഭരണകാലത്ത് ‘ഹിന്ദുമതം’ എന്ന പ്രയോഗമില്ലായിരുന്നുവെന്ന് നടന്‍ കമല്‍ഹാസന്‍. രാജരാജചോളന്‍ ഹിന്ദു രാജാവല്ലെന്ന സംവിധായകന്‍ വെട്രിമാരന്റെ പ്രസ്താവനയെ പിന്തുണച്ചാണ് കമല്‍ഹാസന്‍ രംഗത്തെത്തിയത്.

മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ ശെല്‍വന്‍’ സിനിമയില്‍ രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചതിനെയാണ് വെട്രിമാരന്‍ വിമര്‍ശിച്ചത്.

തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും നമ്മുടെ പല വ്യക്തിത്വങ്ങളെയും മായ്ക്കപ്പെടുകയാണെന്നും തമിഴ് ചരിത്രത്തിലെ സ്വത്വങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വെട്രിമാരന്‍ അഭിപ്രായപ്പെട്ടിരുന്നു. എച്ച്‌. രാജ ഉള്‍പ്പെടെ ബിജെപി-സംഘ്പരിവാര്‍ നേതാക്കള്‍ വെട്രിമാരനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാജരാജ ചോളന്റെ കാലത്ത് ഹിന്ദുമതം എന്നൊരു പേരില്ലായിരുന്നുവെന്നും ഹിന്ദു എന്ന പദം ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാരാണെന്നുമാണ് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടത്. ചരിത്രത്തെ പെരുപ്പിച്ചുകാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യരുത്. സിനിമയിലേക്ക് ഭാഷാപരമായ പ്രശ്‌നങ്ങള്‍ വലിച്ചിഴക്കരുതെന്നാണ് തന്റെ നിലപാടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular