Sunday, May 19, 2024
HomeIndiaമാര്‍ ആന്‍ഡ്‌റൂസ് താഴത്തിന്റെ സര്‍ക്കുലര്‍ ഓരോ ഇടവകയിലും കുപ്പതൊട്ടിയില്‍ നിക്ഷേപിക്കുമെന്ന് അല്മായ മുന്നേറ്റം

മാര്‍ ആന്‍ഡ്‌റൂസ് താഴത്തിന്റെ സര്‍ക്കുലര്‍ ഓരോ ഇടവകയിലും കുപ്പതൊട്ടിയില്‍ നിക്ഷേപിക്കുമെന്ന് അല്മായ മുന്നേറ്റം

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഒരു കാനോനിക സമിതികളും, അതിരൂപത കൂരിയ പോലും അംഗീകരിക്കാതെ, ആലോചിക്കുക പോലും ചെയ്യാതെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്‌റൂസ് താഴത്ത് സിനഡ് കുര്‍ബാന അടിച്ചേല്‍പ്പിക്കാനുള്ള നീക്കവുമായി നാളെ ഇടവകകളില്‍ വായിക്കണമെന്ന് പറഞ്ഞു ഇറക്കിയ സര്‍ക്കുലര്‍ ഓരോ പള്ളികളിലും കുപ്പതൊട്ടിയില്‍ നിക്ഷേപിച്ചതിന് ശേഷം കത്തിക്കുമെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം അറിയിച്ചു. എറണാകുളം അതിരൂപതയിലെ ഒരു ഇടവകയിലും ഈ സര്‍ക്കുലര്‍ വായിക്കില്ലെന്നും ഏതെങ്കിലും ഇടവകയില്‍ വായിക്കാന്‍ വായിച്ചാല്‍ അവിടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അല്മായ മുന്നേറ്റം അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിലെ മുന്നൂറിലധികം ഇടവകകള്‍ ജനാഭിമുഖ കുര്‍ബാന മാത്രമേ അനുവദിക്കൂ എന്ന് പ്രമേയം പാസാക്കി മാര്‍ താഴത്തിനെ നേരിട്ട് ഏല്പിച്ചിട്ടുള്ളതാണ്. അത് വത്തിക്കാനെ കൃത്യമായി അറിയിക്കുകയും അതിരൂപതയുടെ ആവശ്യം നടത്തി എടുക്കുകയും ചെയ്യാതെ സിനഡിന്റെ ഹിഡന്‍ അജണ്ട ഇവിടെ അടിച്ചേല്‍പ്പിക്കാനുള്ള ഒരു നീക്കവും ഇനി അനുവദിക്കില്ല. എറണാകുളം  അങ്കമാലി അതിരൂപതയിലെ വൈദികരെയും കൂരിയയെയും പ്രധാന ചുമതല വഹിക്കുന്നവരെയുംഭീഷണിപ്പെടുത്തിയും ഓഫറുകള്‍ നല്‍കിയും ഭിന്നിപ്പിക്കാനുള്ള മാര്‍ താഴത്തിന്റെ നീക്കം ഇവിടെ നടക്കില്ലെന്നു അല്മായ മുന്നേറ്റം പറഞ്ഞു.

ഇനിയും ഈ അതിരൂപതയില്‍ പുറത്ത് നിന്നുളള ഒരു അധിനിവേശവും ജീവന്‍ കൊടുത്തും തടയുമെന്ന് അല്മായ മുന്നേറ്റം അതിരൂപത, ഫൊറോന ഭാരവാഹികളുടെ യോഗം അറിയിച്ചു. യോഗത്തില്‍ കണ്‍വീനര്‍ ജെമി അഗസ്റ്റിന്‍, സെക്രട്ടറി ജോണ്‍ കല്ലൂക്കാരന്‍, ബോബി മലയില്‍, ഷൈജു ആന്റണി, റിജു കാഞ്ഞൂക്കാരന്‍, ബസിലിക്ക കൂട്ടായ്മ കണ്‍വീനര്‍ തങ്കച്ചന്‍ പേരയില്‍, ജിജി പുതുശേരി, പീപ്പിള്‍ ഓഫ് ഗോഡ് കണ്‍വീനര്‍ ബെന്നി വാഴപ്പിള്ളി, ജോണ്‍ ജേക്കബ്, പാപ്പച്ചന്‍ ആത്തപ്പിള്ളി, ടോമി തച്ചപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular