Sunday, May 19, 2024
HomeIndiaരാജസ്ഥാനില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്ന് സചിന്‍ പൈലറ്റ്

രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്ന് സചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്തണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്ന് മുന്‍ ഉപ മുഖ്യമന്ത്രി സചിന്‍ പൈലറ്റ്.

തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റുക എന്നത് തങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കര്‍ഷകരും യുവാക്കളും സാധാരണക്കാരും കാരണമാണ് ഞങ്ങള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്.’ -സചിന്‍ പൈലറ്റ് പറഞ്ഞു.

നേരത്തെ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ സചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ രാജിവെക്കുമെന്ന് ഗെഹ്ലോട്ട് പക്ഷത്തെ എം.എല്‍.എമാര്‍ ഭീഷണിമുഴക്കി.

2022ല്‍ ഗെഹ്ലോട്ട് സര്‍ക്കാറിനെതിരെ വിമത നീക്കം നടത്തിയ സചിനെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു എം.എല്‍.എമാരുടെ വാദം. തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട് അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular