Sunday, May 19, 2024
HomeIndiaജമ്മു കശ്മീരില്‍ എട്ട് ജില്ലകളില്‍ എന്‍.ഐ.എ റെയ്ഡ്

ജമ്മു കശ്മീരില്‍ എട്ട് ജില്ലകളില്‍ എന്‍.ഐ.എ റെയ്ഡ്

ന്യൂഡല്‍ഹി: ജമ്മു ക​ശ്മീരില്‍ എട്ട് ജില്ലകളില്‍ എന്‍.ഐ.എ റെയ്ഡ്. ജമ്മു കശ്മീര്‍ പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സും (സി.ആര്‍.പി.എഫ്) സംയുക്തമായാണ് പരിശോധന നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗര്‍, പുല്‍വാമ, ബുദ്ഗാം, ഷോപിയാന്‍, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. രജൗരി ജില്ലയിലെ അല്‍ ഹുദ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ എ.എന്‍.ഐയോട് പറഞ്ഞു. എന്‍.ഐ.എ സ്വമേധയാ കേസെടുത്താണ് പരിശോധന നടത്തുന്നത്.

എന്‍.ഐ.എ റെയ്ഡ് ചെയ്തവരില്‍ പ്രമുഖ മതപ്രഭാഷകനായ ദാറുല്‍ ഉലൂം റഹീമിയ ബന്ദിപ്പോര, മൗലാന റഹമത്തുല്ല ഖാസിമി, എന്‍.ഐ.ടി ശ്രീനഗര്‍ പ്രഫസറായ സമം അഹമ്മദ് ലോണ്‍ എന്നിവരും ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular