Friday, May 17, 2024
HomeIndiaഗ്യാന്‍ വാപി മസ്ജിദില്‍ കാര്‍ബണ്‍ ഡേറ്റിംഗ് ; ഹര്‍ജിയില്‍ വാരാണസി കോടതി വിധി ഇന്ന്

ഗ്യാന്‍ വാപി മസ്ജിദില്‍ കാര്‍ബണ്‍ ഡേറ്റിംഗ് ; ഹര്‍ജിയില്‍ വാരാണസി കോടതി വിധി ഇന്ന്

വാരാണസി : വാരാണസി ഗ്യാന്‍ വാപി മസ്ജിദില്‍ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാരണാസി ജില്ലാ കോടതിയുടെ വിധി ഇന്ന്.

ഗ്യാന്‍വാപി മസ്ജിദിലെ വാസുഖാനെയിലും റിസര്‍വോയറിലും കണ്ടെത്തിയത് ശിവലിംഗം ആണ് എന്ന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് അപേക്ഷ.

ശിവലിംഗമെന്ന് ആവകാശപ്പെടുന്ന കെട്ടിടത്തിന്റെ കാര്‍ബണ്‍ ഡേറ്റിംങ് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മൂന്നു ദിവസത്തെ വീഡിയോ സര്‍വേക്ക് ശേഷമാണ് വാരണാസി കോടതി വിധി പറയുന്നത്.ഗ്യാന്‍ വാബി മസ്ജിദ് – ശൃംഗാര്‍ ഗൗരി കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗുമായി ബന്ധപ്പെട്ട ഇരുവിഭാഗത്തിന്റെയും വാദം കഴിഞ്ഞ തവണ കോടതി കേട്ടിരുന്നു.

ഹിന്ദു വിഭാഗം കാര്‍ബണ്‍ ഡേറ്റിങ്ങിനെ അനുകൂലിച്ചും മുസ്ലിം വിഭാഗം കാര്‍ബണ്‍ ഡേറ്റിങ്ങിനെ എതിര്‍ത്തുമാണ് നിലപാട് വ്യക്തമാക്കിയത്.
പള്ളി പരിസരത്തെ വാസുഖാനെയിലും റിസര്‍വോയറിലും കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കാനായാണ് കാര്‍ബണ്‍ ഡേറ്റിംഗ് നടത്തുന്നത്.

മസ്ജിദ് കമ്മിറ്റിയുടെ വാദം കൂടി കേട്ട ശേഷമാകും വാരാണസി കോടതി കാര്‍ബണ്‍ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.ഗ്യാന്‍വാപി മസ്ജിദ്-ശ്യംഗാര്‍ഗൗരി കേസില്‍ ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം സെപ്റ്റംബര്‍ 29ന് കോടതി ഉത്തരവ് മാറ്റി വച്ചിരുന്നു.

കാര്‍ബണ്‍ ഡേറ്റിംഗ് ഘടനയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. പുരാവസ്തുവിനേയോ, പുരാവസ്തു കണ്ടെത്തലുകളുടെയോ കാലപ്പഴക്കം കണ്ടെത്തുന്ന ശാസ്ത്രീയ പ്രക്രിയയാണ് കാര്‍ബണ്‍ ഡേറ്റിംഗ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular