Sunday, May 19, 2024
HomeIndiaകോണ്‍ഗ്രസിനെ നയിക്കാന്‍ സോണിയ തന്നോട് ആവശ്യപ്പെട്ടു -മല്ലികാര്‍ജുന്‍ ഖാര്‍​ഗെ

കോണ്‍ഗ്രസിനെ നയിക്കാന്‍ സോണിയ തന്നോട് ആവശ്യപ്പെട്ടു -മല്ലികാര്‍ജുന്‍ ഖാര്‍​ഗെ

ന്യൂഡല്‍ഹി: സോണിയ ഗാന്ധി തന്നോട് കോണ്‍ഗ്രസിനെ നയിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ മല്ലികാര്‍ജുന്‍ ഖാര്‍​ഗെ.

സോണിയ ഗാന്ധി വീട്ടില്‍ വിളിച്ചാണ് ആവശ്യം അറിയിച്ചു. താന്‍ അവരോട് മൂന്ന് പേരുകള്‍ നിര്‍ദേശിക്കാമെന്ന് പറഞ്ഞു. എന്നാല്‍, തനിക്ക് പേരുകള്‍ ആവശ്യ​മില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞതായും മല്ലികാര്‍ജുന്‍ ഖാര്‍​ഗെ വെളിപ്പെടുത്തി.

എല്ലാവരുമായും കൂടിയാലോചിച്ച്‌ കൂട്ടായ നേതൃത്വത്തിലൂടെ പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴാണ് ഖാര്‍​ഗെയുടെ പരാമര്‍ശം. ഒക്ടോബര്‍ 17ന് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒക്ടോബര്‍ 19ന് ഫലം പ്രഖ്യാപിക്കും.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് മത്സരം. ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാളും മത്സരിക്കാന്‍ ഇല്ലെന്ന് അറിയിച്ചതോടെയാണ് ഇരുവരും മത്സരരംഗത്തേക്ക് എത്തിയത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പിന്തുണക്കുന്ന സ്ഥാനാര്‍ഥിയാണ് ഖാര്‍ഗെയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular