Sunday, May 19, 2024
HomeKeralaഔദ്യോഗിക പക്ഷം ഏകപക്ഷീയമായി വിജയിക്കുമെന്ന് കരുതുന്നവര്‍ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളൂ

ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി വിജയിക്കുമെന്ന് കരുതുന്നവര്‍ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളൂ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി ‘ഔദ്യോഗിക പക്ഷം’ വിജയിക്കുമെന്ന് കരുതുന്നവര്‍ അദ്ഭുതപ്പെടാനിരിക്കുന്നതേ ഉള്ളൂവെന്ന് ശശി തരൂര്‍.

പരസ്യമായി തനിക്കു പിന്തുണ പ്രഖ്യാപിക്കാത്തവരും പ്രചാരണത്തില്‍ പങ്കെടുക്കാത്തവരും സ്വകാര്യമായി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഔദ്യോഗിക പക്ഷത്തിന്റെ രഹസ്യ പിന്തുണയുള്ള മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അട്ടിമറിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന് സമ്മതിക്കുമ്ബോഴും വോട്ട് ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് തരൂര്‍ പക്ഷം.

‘എന്റെ എതിരാളിക്കു വോട്ട് ചെയ്യണമെന്ന് നേതാക്കളില്‍ ചിലര്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, രഹസ്യ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പില്‍ അവരില്‍ പലരും എനിക്ക് വോട്ട് ചെയ്‌തേക്കും. 1997ലും 2000ലും നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി നേടിയ ഏകപക്ഷീയ വിജയം ഇക്കുറിയും ആവര്‍ത്തിക്കുമെന്നു കരുതുന്നവര്‍ ഈ മാസം 19ന് വോട്ടെണ്ണുമ്ബോള്‍ അദ്ഭുതപ്പെടും.’ തരൂര്‍ പറഞ്ഞു.

മുന്‍ ക്രിക്കറ്റ് താരവും തെലങ്കാനയില്‍ നിന്നുള്ള നേതാവുമായ മുഹമ്മദ് അസ്ഹറുദീന്‍, കാര്‍ത്തി ചിദംബരം എംപി (തമിഴ്‌നാട്), സന്ദീപ് ദീക്ഷിത് (ഡല്‍ഹി), പ്രിയ ദത്ത് (മഹാരാഷ്ട്ര), നാഗാലാന്‍ഡ് മുന്‍ മുഖ്യമന്ത്രി കെ.എല്‍.ചിഷി, സല്‍മാന്‍ സോസ് (കശ്മീര്‍) എന്നിവരടക്കം ചില പേര്‍ മാത്രമാണ് കേരളത്തിനു പുറത്ത് തരൂരിനു പരസ്യ പിന്തുണ വാഗ്ദാനം ചെയ്തിട്ടുള്ളത്.

ഖര്‍ഗെ പ്രസിഡന്റാകുന്നതില്‍ എതിര്‍പ്പുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ രഹസ്യപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു തരൂര്‍ പക്ഷം പറയുന്നു.ദേശീയ, സംസ്ഥാന നേതൃത്വങ്ങളിലെ ഒട്ടേറെ നേതാക്കളുടെ പരസ്യ പിന്തുണയാണു ഖര്‍ഗെയുടെ കരുത്ത്. ഇതുവഴി പിസിസികളുടെ പിന്തുണയും അദ്ദേഹം ഉറപ്പാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular