Friday, May 17, 2024
HomeUSA2023 ല്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ 8.7 ശതമാനം വര്‍ദ്ധനവ്

2023 ല്‍ സോഷ്യല്‍ സെക്യൂരിറ്റിയില്‍ 8.7 ശതമാനം വര്‍ദ്ധനവ്

വാഷിംഗ്ടണ്‍ ഡി.സി.: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയും, ഗ്യാസിന്റെ വിലയില്‍ അസാധാരണ വര്‍ദ്ധനവുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ സോഷ്യല്‍ സെക്യൂരിറ്റിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിനാളുകള്‍ക്ക് അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി തുകയുടെ 8.7 ശതമാനം വര്‍ദ്ധിപ്പിച്ചു. അടുത്ത വര്‍ഷം മുതല്‍ വിതരണം നടത്തുമെന്ന് ഒക്ടോബര്‍ 13 വ്യാഴാഴ്ച സോഷ്യല്‍ സെക്യൂരിറ്റി അഡ്്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പ്‌റയുന്നു. നാല്പതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചത്.

മെഡികെയര്‍ പാര്‍ട്ട് ബി പ്രീമിയത്തില്‍ 3 ശതമാനം കുറവു വരുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടു ആനുകൂല്യങ്ങളും ഒരേ സമയം ലഭ്യക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇതു വലിയ ആശ്വാസം നല്‍കും.

സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ആക്റ്റിംഗ് കമ്മീഷ്ണര്‍ കിലൊലോ കിജാക്‌സിയാണ് ഇതു സംബന്ധിച്ചു ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വര്‍ഷവും സോഷ്യല്‍ സെക്യൂരിറ്റിയില്‍ വര്‍ദ്ധനവ് നല്‍കിയിരുന്നുവെങ്കിലും മെഡിക്കെയര്‍ പാര്‍ട്ട് ബി പ്രീമിയത്തില്‍ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ ശരിയായ പ്രയോജനം  ലഭിച്ചില്ല. ഇടക്കാല തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ കൂടി ബാക്കിയുള്ളപ്പോള്‍ ഈ പ്രഖ്യാപനം ബൈഡന്‍ ഗവണ്‍മെന്റിന് അനുകൂലമാകുമോ എന്ന് കാണിക്കുന്ന കാണേണ്ടിവരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular