Monday, May 6, 2024
HomeKeralaപാലക്കാട്ട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട്ട് ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. കന്യാകുമാരി – അസം എക്സ്പ്രസ് വിവേക് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്.

ഇതില്‍ ഒരു ആനയാണ് ചരിഞ്ഞത്. 20 വയസുള്ള ഒരു പിടിയാനയാണ് ചരിഞ്ഞത്. ഇവിടെ മുന്‍പും നിരവധി തവണ കാട്ടാന അപകടത്തില്‍ പെട്ടിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തു തന്നെ ഏറെ നേരം തമ്പടിച്ചിരുന്നു.

ഇതിനാല്‍ വനംവകുപ്പ് സ്ഥലത്തെതത്താന്‍ ആ്ദ്യഘട്ടത്തില്‍ ഏറെ ബുദ്ധിമുട്ടി. റെയില്‍ വേ ഉദ്യോഗസ്ഥരും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular