Saturday, May 18, 2024
HomeAsiaബൈഡന്‍റെ 'അപകടകരമായ രാഷ്ട്രപരാമര്‍ശം': ശക്തമായ ഭാഷയില്‍ മറുപടിയുമായി പാക് പ്രധാനമന്ത്രി

ബൈഡന്‍റെ ‘അപകടകരമായ രാഷ്ട്രപരാമര്‍ശം’: ശക്തമായ ഭാഷയില്‍ മറുപടിയുമായി പാക് പ്രധാനമന്ത്രി

സ്ലാമാബാദ്: പാക്കിസ്ഥാനെയും അതിന്റെ ആണവായുധങ്ങളേയും കുറിച്ച്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ്.

‘പാകിസ്ഥാന്‍ ഉത്തരവാദിത്തമുള്ള ആണവ രാഷ്ട്രമാണ്. ഐ.എ.ഇ.എ ആണവ ആസ്തികള്‍ക്ക് മികച്ച സുരക്ഷയുള്ളതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.

സുരക്ഷാ നടപടികളെ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് ശഹബാസ് ശരീഫ്’ ട്വീറ്റ് ചെയ്തു.ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കാമ്ബെയ്‌ന്‍ കമ്മിറ്റി റിസപ്ഷനില്‍ ചൈനയെയും റഷ്യയെയും സംബന്ധിച്ച യു.എസ് വിദേശനയത്തെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് ലോകത്തിലെ ഏറ്റവും അപകടകരമായ രാഷ്ട്രങ്ങളിലൊന്നാണ് പാകിസ്ഥാനെന്ന് ബൈഡന്‍ പറഞ്ഞത്.

ഇത് യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഷഹബാസ് സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular